ഞങ്ങളുടെ കമ്പനിയുടെ, ഇന്‍ഡ്യയുടെ പലഭാഗങ്ങളിലുള്ള നാലു യൂണിറ്റുകള്‍ തമ്മിലുള്ള ഒരു ക്രിക്കറ്റ് മല്‍സരം ഇന്നലെ ഇവിടെ നടന്നു. ഇതുപോലൊരു കുഗ്രാമത്തിലാണെന്നുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത വിധം ഗംഭീരം. കൂട്ടത്തില്‍ ചത്തീസ്ഗഢിലെ ആദിവാസി റാവുത്തുകള്‍ നടത്തുന്ന ഒരു നൃത്തവും- "റാവുത് നാച്ചാ" അവര്‍(ഗ്രാമീണര്‍) അവതരിപ്പിച്ചിരുന്നു.
Saturday, February 17, 2007
ഡാലി മുമ്പു ഒരിക്കല്‍ നീലോല്‍പലം എന്ന ചെടിയെ കുറിച്ചു ചോദിച്ചിരുന്നു. അത് സാഹിത്യത്തില്‍ കരിങ്കൂവളം എന്നു പറയുന്ന ചെടിയും ശാസ്ത്രത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയുമാണെന്നും കരിങ്കൂവളത്തിന്റെ പടം പിന്നീട് പോസ്റ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു അതനുസരിച്ച് ഇപ്പോള്‍ കരിങ്കൂവളത്തിന്റെ പടം പോസ്റ്റ് ചെയ്യുന്നു. http://picasaweb.google.com/sankaranarayana.panicker/Oushadhi
ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ് സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്