ആവണക്ക് മൂന്നു തരത്തില്‍ എന്റെ അറിവില്‍ ഉണ്ട്.
വെളുത്തത്, കറുപ്പ്, ചുവപ്പ്. പിന്നീടുള്ളത് കടലാവണക്ക് അതിന് പേരു കൊണ്ട് മാത്രമെ ഇതിനോട് സാമ്യമുള്ളു.
വെളുത്താവണക്കിന്റെ തണ്ടും , ഇലയും, കായയും എല്ലാം നല്ല ഇളം പച്ച നിറം ആയിരിക്കും, കറുപ്പിന്റെ തണ്ടും , ഇലയും കായയും ഒരു നീല നിറം കലര്‍ന്നതായിരിക്കും, ചുവപ്പിന്റെ അതുപോലെ ചുവപ്പും. പൂവിന് മഞ്ഞ നിറം. കുലകളായി ഉണ്ടാകുന്നു.മരുന്നിനുപയോഗയോഗ്യം വെളുത്തതാണ്.
മഞ്ഞപ്പിത്തത്തിന് ( - surgical jaundice ന് അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന് വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു. അരച്ചു കൊടുക്കുന്ന മരുന്നുകള്‍ പലതുണ്ടെങ്കിലും - കീഴാര്‍നെല്ലി, ചെറുകറുക തുടങ്ങി- ഇതു വളരെ ശ്രേഷ്ഠമാണ്. മഞ്ഞപ്പിത്തത്തിന്റെ വാക്ക്സിനേഷന്‍ തുടങ്ങി പലതും ആലോചിക്കുമ്പോള്‍ നമ്മുടെ പഴയ അറിവുകള്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും
VeluththaavaNakk - used as medicine

Aavanakk Karupp see the bluish tinted stem and leaves

Aavanakk Karupp

AavaNakk chuvapp

ila