Saturday, January 28, 2012

പറ്റിക്കൽ മറ്റൊരു തരം

യാത്രക്കിടയിൽ അബദ്ധം പറ്റുന്നത് എനിക്കു പുത്തരിയല്ല. അതു മുൻപിലത്തെ പോസ്റ്റുകൾ വായിച്ചപ്പോൾ തന്നെ മനസിലായിരിക്കുമല്ലൊ അല്ലെ?

ഇത്തവണ തീവണ്ടിക്കകത്തല്ല, അതിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞ് പറ്റിയത് ഒരെണ്ണം. 2008 ല്

ഇതെഴുതാൻ ഒരു പ്രത്യേക കാര്യവും ഉണ്ട്. യാത്ര പോകുന്നവർ ഇതുപോലെ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരമൊരു രീതി ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെ കാരണം.

ബോംബെയ്ക്കു പോകണം. അവിടെ എത്തിയാൽ താമസം ഗസ്റ്റ് ഹൗസിൽ. വണ്ടി ബോംബെ ദാദറിൽ എത്തുന്നത് കാലത്ത് നാലു മണിയ്ക്ക്. ഗസ്റ്റ് ഹൗസ് ബാന്ദ്രയിൽ. അവിടെ പോയിട്ട്, കാലത്ത് 9 മണിയ്ക്ക് സയണിൽ എത്തണം.

ദാദറിൽ ഇറങ്ങിയിട്ട് പുറമേയ്ക്കു നടക്കുമ്പോൽ ആലോചിച്ചു.

ആദ്യമായാണു ബോംബെയ്ക്കു വരുന്നത്. ഇതിനു പുറമേയ്ക്കിറങ്ങിയാൽ എങ്ങോട്ടാണു പോകെണ്ട ദിശ എന്നൊരു പിടിയും ഇല്ല.

എതിർദിശയിൽ വരുന്ന റ്റാക്സിക്കാരനോടാണ് ആദ്യം ബാന്ദ്രയ്ക്കു പോകണം എന്നു പരയുന്നത് എങ്കിൽ അവന് അപ്പോൾ തന്നെ മനസിലാകും പരിചയം ഇല്ലാത്ത് ആളാണ് എന്ന്.

കൂടെ നടന്ന് റ്റാക്സി റ്റാക്സി ന്നു പറയുന്ന ഇവനോടു തന്നെ ബാന്ദ്രയിൽ കൊണ്ടു വിടാൻ പറയുന്നതായിരിക്കും ബുദ്ധി.
അങ്ങനെ അതീവ ബുദ്ധിപരം ആയ തീരുമാനം എടുത്തു.

അവനോടു ചോദിച്ചു ബാന്ദ്രവരെ എത്ര രൂപ മേടിക്കും?

അവൻ ആളു ശുദ്ധ മര്യാദക്കാരൻ. അവനെ സൃഷ്ടിച്ചു കഴിഞ്ഞായിരിക്കണം ബ്രഹ്മാവ് മറ്റു മര്യാദക്കാരെ സൃഷ്ടിച്ചത് പോലും

മീറ്റർ കാശു തന്നാൽ മതി.

ഹൊ സന്തോഷമായി ഞാൻ സമ്മതിച്ചു.

സമ്മതം മൂളിയതും അവൻ ബലമായി തന്നെ എന്റെ ബാഗ് കയ്യിൽ വാങ്ങി നടന്നു തൂടങ്ങി. അവന്റെ ഒപ്പം ആ തെരക്കിനിടയിൽ കൂടി എത്തിപ്പെടാൻ ഞാൻ പെട്ട പാട്.

അവസാനം സ്റ്റേഷന്റെ വശത്തു പിന്നിൽ ഒരിടത്തു പാർക്ക് ചെയ്തിരുന്ന ഒരു പാട്ട ഫിയറ്റിന്റെ ഡിക്കിൽ എന്റെ ബാഗു സ്ഥാപിച്ചു. അതു തുറന്ന് എന്നെയും കയറ്റി അവൻ വണ്ടി എടുത്തു.

പക്ഷെ, ആ സ്ഥലത്തു കൂടി ആ വണ്ടി പുറത്തെടുത്തത് ഒരു കാണെണ്ട കാഴ്ച്ച തന്നെ അവനു നല്ല ഡ്രൈവർക്കുള്ള ഒരു മെഡൽ ഞാൻ സങ്കൽപ്പിച്ചു.

അങ്ങനെ തിരക്കിനിടയിൽ നിന്നും വണ്ടി പുറത്തെടുത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി. അപ്പോഴേക്കും അവന്റെ രണ്ടു ശിങ്കിടികൾ അടൂത്തെത്തി. അവൻ അതിൽ ഒരാളോട് എന്റെ വിലാസം പറഞ്ഞു. അവിടെ കൊണ്ടു വിടാൻ ഏൽപ്പിച്ചു.

ശിങ്കിടികളിൽ ഒരാൾ ഡ്രൈവർ സീറ്റിലും മറ്റയാൾ അതിനിടത്തു വശത്തും ഇരിപ്പായി.

ഞാൻ തിരിഞ്ഞു തിരിഞ്ഞു ഡിക്കി തുറന്ന് മറ്റവൻ പെട്ടി അടിച്ചു കൊണ്ടു പോകുന്നുണ്ടൊ എന്നു നോക്കിക്കൊണ്ടിരുന്നു.

വലരെ നന്നായി സംസാരിച്ചു കൊണ്ടും വഴിയിൽ കാണുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ഞങ്ങൾ യാത്ര തുടർന്നു.

അല്പസമയം കഴിഞ്ഞു റോഡിൽ തന്നെ ഞങ്ങളുടെ ഗസ്റ്റ് ഹൗസ് ഗേറ്റിനു അല്പം മുന്നിലേക്കു മാറ്റി അവൻ വണ്ടി നിർത്തി. നാലര മണി നേരത്ത് ആ റോഡ് കാലി

ഞാൻ എത്ര രൂപ ആയി എന്നു ചോദിച്ചു.

അവൻ കുറെ നേരം കണക്കുകൾ കൂട്ടി ചാർട്ടെടുക്കുന്നു തിരിച്ചും മറിച്ചും കൂട്ടുന്നു കുറയ്ക്കുന്നു. അവസാനം മൊഴിഞ്ഞു. 480 രൂപ

എന്റെ കണ്ണു പുറമെ വന്നില്ല എന്നെ ഉള്ളു പക്ഷെ തള്ളി
അത്രയും രൂപ എങ്ങനെ ആയി എന്നു അവൻ എനിക്കു പലരീതിയിൽ വിശദീകരിച്ചു തന്നു. രാത്രി ഇരട്ടി ചാർജും ഉണ്ടത്രെ.

ഏതായാലും തർക്കിക്കുന്നതിൽ കാര്യമില്ലെന്നറിയാമായിരുന്നതു കൊണ്ട് ഞാൻ അതു കൊടുക്കാൻ തീരുമാനിച്ചു.

ഡിക്കിൽ ഇരിക്കുന്ന പെട്ടി എടുക്കാൻ ഒരുത്തൻ പോയി.

എന്റെ കയ്യിൽ പത്തിന്റെ മൂന്നു നോട്ടുകൾ കഴിഞ്ഞാൽ ആകെ ഉള്ളത് കമ്പനി തന്ന 500 ന്റെ പത്തു നോട്ടുകൾ ആണ്.

ബാക്കി ആവശ്യത്തിനുള്ളത് എ റ്റി എം ഇൽ നിന്നും വേണ്ടപ്പോൾ എടുക്കാം.

ഞാൻ അതിൽ നിന്നും ഒരു നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തിട്ട് ബാക്കി പോകറ്റിലേക്ക് ഇട്ടു. അതിനു വേണ്ടി എന്റെ പോകറ്റിലേക്കു നോക്കാനുള്ള അത്ര സമയം എന്റെ നോട്ടം അവനിൽ നിന്നും വിട്ടിരുന്നു.

ബാക്കിക്കു വേണ്ടി ഞാൻ അവനോടു ചോദിക്കുമ്പോൾ അവൻ എന്നോടു ബാക്കി ചോദിക്കുന്നു.

ഞാൻ പറഞ്ഞു "ബാക്കി 20 രൂപ താ".

അവൻ പറയുന്നു "ബാക്കി 380 രൂപ താ".

ഞാൻ പറഞ്ഞു "എടൊ ഞാൻ 500 രൂപയുടെ നോട്ടാണ് തന്നത്".

അവൻ എന്നെ നൂറിന്റെ ഒരു നോട്ട് കാണിച്ചിട്ടു പറയുന്നു "സാർ തന്നത് ഇതാണ്".

അവൻ അത്ര വിദഗ്ദ്ധമായി ഞാൻ കൊടുത്ത നോട്ട് മാറ്റി മറ്റൊരു നോട്ട് കയ്യിൽ എടുത്തത് ഇപ്പണി സാധാരണ ചെയ്യുന്നതായതു കൊണ്ടായിരിക്കണം.

അഥവാ എന്റെ കയ്യിൽ ഒരു നോട്ടെങ്കിലും നൂറിന്റെ ഉണ്ടെങ്കിൽ ഞാൻ വിശ്വസിച്ചു പോയെനെ.

പക്ഷെ ആ അസമയത്ത്, അപരിചിതമായ സ്ഥലത്ത്കൂടുതൽ വേലകൾ കാണിക്കുന്നതിനെക്കാളും ബുദ്ധി ഉള്ളതു കൊടുത്ത് തടി രക്ഷിക്കുക ആയിരിക്കും എന്നെനിക്കു തോന്നി. സിനിമ ഒന്നും അല്ലല്ലൊ ആ രണ്ടു പേരെ ഒറ്റയ്ക്ക് അടിച്ചു മലർത്താൻ.

എനെറ്റ് ബാഗും കൂടി അവർ കൊണ്ടു പോകാതിരിക്കാൻ വേണ്ടി 500 ന്റെ മറ്റൊരു നോട്ടും കൂടി അവനു കൊടുത്തു. അവൻ അതും കൂടി വാങ്ങിയിട്ട് 120 രൂപ തിരികെ തന്നു. ഒരു താങ്ക്സ് പറഞ്ഞ് വണ്ടി വിട്ട് പോയി

ബാന്ദ്ര ദാദർ യാത്രക്കൂലി എത്രയാണെന്ന് ഇപ്പൊ ഓർമ്മയില്ല ഏതായാലും 100 രൂപയിൽ താഴെയെ വരൂ 
അതിന്റെ സ്ഥാനത്ത് 880 രൂപ കൊടുത്തിട്ട്
ഞാൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഗസ്റ്റ് ഹൗസിലേക്കും പോയി

അപ്പോൾ ഇനി നിങ്ങൾ എങ്ങാനും ഇതുപോലെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കയ്യിൽ ആവശ്യത്തിനു ചില്ലറ രൂപയും കരുതുക. ഇതുപോലെ കൂടെ വന്നു റ്റാക്സി തരാം എന്നു പറയുന്ന ചെറ്റകളുടെ പിടിയിൽ അകപ്പെടാതിരിക്കുക

19 comments:

  1. ഹ ഹ ഹ എന്തായാലും പണിക്കര്‍ സാറിന് പറ്റിയ വഞ്ചന മറ്റാര്‍ക്കും പറ്റാതിരിക്കട്ടെ

    അന്യടെഷക്കാര്‍ ആണെന്ന് കണ്ടാല്‍ കേരളത്തിലും ഇതൊകെ നടക്കുന്നുണ്ട് . തിരുവനന്തപുരക്കാരന്‍ കോഴികോട് പോയപ്പോള്‍ ഹോട്ടലില്‍ തിരുവന്തപുരക്കാരന് ദോശയ്ക്ക് അഞ്ചു രൂപയും കോഴികോട് കാരന് മൂന്ന് രൂപയും

    അമ്പതു പൈസയ്ക്ക് വിറ്റുകൊണ്ടിരുന്ന കുരുപ്പ് ( തേങ്ങയ്ക്ക് അകത്തു വളര്‍ന്നു വരുന്നത് ) സായിപ്പ് വന്നപ്പോ ഇരുനൂറു രൂപ

    ഇതൊരു സര്‍വസാധാരണ മഹാമാരി തന്നെ ഡോക്ടറുടെ അടുത്ത് ഇതിനു വല്ല മരുന്നും ഉ

    ReplyDelete
  2. ഇതു നമ്മുടെ നാട്ടിൽ പോലും നടക്കുന്നതാണ്. എന്നാലും അത്രയല്ലെ പോയുള്ളു. തടി തിരിച്ചു കിട്ടിയില്ലെ, ഇതൊക്കെ എഴുതാനായി...!
    ആശംസകൾ...

    ReplyDelete
  3. പുണ്യാളൻ ജി,

    നോക്കിയും കണ്ടും ഒക്കെ നടന്നാൽ രക്ഷപെടാം എന്നു നമ്മൾ വിചാരിക്കും . പക്ഷെ ഇവന്മാർ ഒക്കെ അതിലും വിദ്വാന്മാരല്ലെ
    പുതിയ പുതിയ വേലകൾ അവരും ഇറക്കും.
    പറ്റിക്കഴിഞ്ഞല്ലെ നമ്മൾ അറിയൂ :(

    ReplyDelete
  4. വി കെ ജി - ഇതു നമ്മുടെ നാട്ടിലും ഉണ്ടൊ? എന്റെ ആദ്യ അനുഭവം . അല്ല എന്തിനാ ഏറെ അനുഭവങ്ങൾ അല്ലെ ?
    :)

    ReplyDelete
  5. അന്യനാട്ടിൽ പോയാൽ സൂക്ഷിക്കുക, അല്ലാതെ എന്ത് പറയാൻ...
    ഒരിക്കൽ സ്വന്തം നാട്ടിൽ നിന്ന് രാത്രി 8മണിക്ക് ബസ്സിൽ കയറിയപ്പോൾ രണ്ട് രൂപ കൊടുത്തത്, കണ്ടക്റ്റർക്ക് ഒരു രൂപ ആയപ്പോൾ തർക്കം പിടിച്ച അനുഭവം എനിക്കുണ്ട്. പണത്തെക്കാൾ പ്രയാസം രാത്രിയിൽ സ്ത്രീപ്രജയായി ബസ്സിൽ ഞാൻ മാത്രമേ ഉള്ളു എന്നതാണ്.

    ReplyDelete
  6. കാശ് പോയാലും തടി കേടായില്ലല്ലോ. തർക്കിക്കാൻ പോയിരുന്നെങ്കിൽ ചിലപ്പോൾ അതും സംഭവിച്ചേനേ.

    ReplyDelete
  7. ഹ ഹ ഹ മിനിറ്റീച്ചർക്കും പറ്റി അല്ലെ അപ്പൊ എനിക്കു കൂട്ടുണ്ട്.
    അല്ല ബസ്സിലാണെങ്കിൽ സ്ത്രീപ്രജയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് ഏറ്റെടുക്കാൻ ആളിനു പഞ്ഞമോ നമ്മുടെ നാട്ടിലൊ?

    ReplyDelete
  8. എഴുത്തുകാരി ചേച്ചി അതല്ലെ നമ്മുടെ ബുദ്ധി. സംഭവം തമിഴ് സിനിമയും ഞാൻ എം ജി ആറും ആയിരുന്നെങ്കിൽ കാണാമായിരുന്നു ഹ ഹ ഹ :)

    ReplyDelete
  9. ഇത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് മാഷേ..ഹിന്ദി ബെല്‍റ്റ് അതിജീവനത്തിന്റേയും ആര്‍ത്തിയുടേയും പ്രാകൃത സംസ്കാരം കൈകൊണ്ടത് എപ്പൊഴാണോ ആവോ... പ്രതികരിക്കാന്‍ പോലും പറ്റാതെ നമ്മള്‍...

    ReplyDelete
  10. “ബേട്ടീ , ഹമാരേ പാസ് ബിൽക്കുൽ പൈസാ നഹീഹെ, ഗാവ് ജാനാ ഹെ“ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് നിന്ന അമ്മൂമ്മയും അപ്പൂപ്പനും ഞാൻ പേഴ്സ് എടുത്ത മാത്രയിൽ അതും റാഞ്ചികൊണ്ട് അതിവേഗം ഓടിപ്പോയത് ദില്ലി മഹാ നഗരത്തിൽ........
    എന്റെ പേഴ്സിൽ അന്ന് ഇരുപതു രൂപയേ ഉണ്ടായിരുന്നുള്ളൂ.....
    പിന്നെ ഈ ടാക്സി പറ്റിപ്പ് എറണാകുളത്തും ഉണ്ട്, കൊടുത്ത നോട്ട് അതല്ലെന്ന് പറയലും ചീത്ത പറയലും ബഹളം വെയ്ക്കലും ഒക്കെ...
    പറ്റിപ്പുകളുടേയും ഉഡായിപ്പുകളുടേയും വലിയ തിമിംഗലങ്ങൾക്കിടയിൽ ഇങ്ങനെ ഓട്ടോ ടാക്സി പച്ചക്കറി പാൽ യാചക പറ്റിപ്പുകളും ഒരുപാട്.......

    ReplyDelete
  11. മനുജി സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി
    അപ്പൊ അങ്ങനെ അല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരുന്നൊ?

    ReplyDelete
  12. എച്മുക്കുട്ടീ എറണാകുളത്തും ഉണ്ടൊ
    ഏതായാലും അറിഞ്ഞതു നന്നായി. ഇനി സൂക്ഷിക്കാമല്ലൊ.

    അല്ല കോടികൾ മുക്കുന്ന രാജാക്കന്മാരുടെ ഇടയിൽ ജീവിക്കാൻ വേണ്ടി ഇതൊക്കെ കാണിക്കുന്നതായിരിക്കും അല്ലെ?

    "യഥാ രാജാ തഥാ പ്രജാ" ന്നല്ലെ

    ReplyDelete
  13. പണിക്കര്‍ സാറിന് ഇപ്പോഴാ സമാധാനം ആയത് ഞാന്‍ മാത്രം അല്ല ഞാന്‍ മാത്രം അല്ല ഹ ഹ ഹ

    ReplyDelete
  14. കൂട്ടുകാരെ കിട്ടുമ്പോൾ ഒരു പ്രത്യേക സന്തോഷമല്ലെ പുണ്യാളൻ ജി
    തുല്ല്യദുഃഖിതർ

    ReplyDelete
  15. സഹയാത്രികരും ഒട്ടും മോശമല്ല. നമുക്ക് ഒരുമിച്ച് ആസ്വദിക്കാം. പോണാല്‍ പോകട്ടും .....

    ReplyDelete
  16. അപ്പോൾ ആളുകൾ കൂടി വരുന്നു ഓരോരുത്തരുടെയും അനുഭവങ്ങൾകൂടി പോരട്ടെ

    ReplyDelete
  17. ദൈവമേ.... ഇമ്മാതിരി കൊലച്ചതി കാണിച്ചു ഉണ്ടാക്കുന്ന പൈസയൊക്കെ ഇവന്മാര് എന്ത് ചെയ്യുന്നു? ഈ കാശിനു വാങ്ങി തിന്നുന്നത് അവന്റെയൊക്കെ വയറ്റിലേക്ക് തന്നെയാണോ പോകുന്നത്... കഷ്ടം തന്നെ ..

    ReplyDelete
  18. ഹ ഹ ഹ വിഷ്ണൂ
    "ദുഷ്ടനെ പനപോലെ വളര്‍ത്തും" എന്നല്ലെ ചൊല്ല്

    ഇത്‌ അവരുടെ കാലമാ നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്കു കൊള്ളാം

    ReplyDelete