മഹാകവി കാളിദാസന് "ദീപശിഖാ കാളിദാസന്‍" എന്ന ഒരു വിശേഷ പേരുണ്ട്. അത് എങ്ങനെ ഉണ്ടായി എന്ന് അറിയാമായിരിക്കും അല്ലെ?
പക്ഷെ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിലോ?
അതുകൊണ്ട് അത് ഇവിടെ കുറിക്കാം
കാവ്യങ്ങളില്‍ പലയിടത്തും കാണുന്ന പല പല ഉപമകള്‍ ഉണ്ട്. പക്ഷെ ഉപമകളില്‍ ഏറ്റവും നല്ലത് കാളിദാസന്റെതാണ് എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്
"ഉപമാ കാളിദാസസ്യ" ഉപമയാണൊ അത് കാളിദാസന്റെ ആയിരിക്കണം
ഇതിനു കാരണം
രഘുവംശ കാവ്യത്തില്‍ ഇന്ദുമതിയുടെ സ്വയംവരം വര്‍ണ്ണിക്കുന്ന ഒരു രംഗം ഉണ്ട്.
ധാരാളം പ്രസിദ്ധരായ രാജാക്കന്മാര്‍ നിരനിരയായി ഇരിക്കുന്നു.
അതിനു നടുവിലൂടെ സ്വയംവരമാല്യവുമായി ഇന്ദുമതി സാവകാശം നടന്നു പോകുന്നു.
ഓരോരോ രാജാവും ഇരിക്കുന്ന ഭാഗത്തെത്തുന്നതിനു മുന്‍പും എത്തുമ്പോഴും അവിടം കടന്നു പോകുമ്പോഴും അതാതു രാജാവിന്റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റത്തെ കാളിദാസന്‍ ഉപമിച്ചത് ഇപ്രകാരം -
രാജവീഥിയിലൂടെ ഒരാള്‍ ഒരു ദീപശിഖയും പിടിച്ചു കൊണ്ട് നടന്നു പോകുമ്പോള്‍ രണ്ടു വശത്തും ഉള്ള കെട്ടിടങ്ങളെ പോലെ എന്ന്
"സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാര്‍ഗ്ഗാട്ട ഇവ പ്രപേദേ
വിവര്‍ണ്ണഭാവം സ സ ഭൂമിപാലഃ"
സ്വയംവരോദ്യുതയായ അവള്‍ യാതൊരു രാജാവിനെ ഒക്കെ കടന്നു പോയൊ അവര്‍,
രാത്രികാലത്ത് സഞ്ചരിക്കുന്ന ഒരു ദീപശിഖയാല്‍ രാജമാര്‍ഗ്ഗത്തിനു ഇരുവശത്തും ഉള്ള ഗോപുരങ്ങളെ പോലെ വിവര്‍ണ്ണഭാവത്തെ പ്രാപിച്ചു
അടുത്തെത്തുമ്പോഴുള്ള തെളിച്ചവും കടന്നു പോകുമ്പോഴുള്ള ചമ്മലും ഇതില്‍ കൂടൂതല്‍ ഭംഗിയായി എഴുതാന്‍ പറ്റുമോ? കാളിദാസനോടു ചോദിച്ചാല്‍ ചിലപ്പോള്‍ ഇതിലും നല്ലത് ഇനിയും ഉണ്ടായിരിക്കും അല്ലെ?
ഇതിപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം ഞാന്‍ മറ്റൊരു ബ്ലോഗില്‍ കണ്ട ഒരു ഉപമ ആണ്
നിലവിലുള്ള ജീവികളില്‍ ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്ഥമായതും ചിലര്‍ സുഖമുള്ളവരും മറ്റു ചിലര്‍ ദുഃഖമുള്ളവരും ഒക്കെ ആകുന്നത്, അവരവരുടെ മുജ്ജന്മകര്‍മ്മഫലം ആണ് എന്ന് പറഞ്ഞു കേള്‍ക്കുന്നു.
അതിന് വഴിയില്‍ കാണാവുന്ന ഒരു ഉദാഹരണം ഇതിലും ഭംഗിയായി പറയാന്‍ പറ്റുമോ?
"
രണ്ട് പേരും ഒരേ സ്ഥലത്തേക്കാണ് പോകുന്നത്.എന്നിട്ടും അതില്‍ ഒരാള്‍ക്കുമാത്രം പണം കൊടുത്തത് ശരിയായില്ല. മറ്റ് എത്രയോ വഴിയാത്രക്കാര്‍ പോകുന്നു അവര്‍ക്കാര്‍ക്കും പണം നല്‍കാതെ ഈ ആള്‍ക്കു മാത്രം എന്തിനാണ് പണം നല്‍കിയത് ? അതു വിവേചനമല്ലെ?
"
ബാക്കി ഇവിടെ വായിക്കുക
ഓർമ്മയിൽ ഉള്ള വരികൾ....നന്ദി...
ReplyDeleteസസ്നേഹം,
പഥികൻ
കാളിദാസന് ഇങ്ങിനെ ഒരു ദീപശിഖാ കാളിദാസനെന്ന പേരിൻ ചരിത്ര എനിക്കറിവില്ലായിരുന്നൂ...
ReplyDeleteമഹാ കവിയായിരുന്നിട്ടും എന്താ അദ്ദേഹം വിശ്വ കവികളുടെ ഗണത്തില്‍ പെടാതെ വന്നത് ..
ReplyDeleteഅദ്ദഹത്തിന്റെ ഉപമകം സൂപ്പര്‍ തന്നെ ... നളന്‍ ദമയന്തിയെ ആസ്ത്രമത്തില്‍ വിട്ടിട്ട് രഥത്തില്‍ യാത ചെയുമ്പോ കൊടി മുന്നോട്ട്ടും അതിലെപതാക പിന്നോട്ടും ചലിക്കുന്ന പോലെ ശരീരം രഥത്തില്‍ ഗമിക്കുംപോ മനസ് ആസ്ത്രമാത്തിലേക്ക് പോകാന്‍ വെമ്പല്‍ കൊള്ളുന്നു എന്ന് ...... ഞാന്‍ ഇതു ഇടക്ക് ഓര്‍ക്കാറുണ്ട് .......
സ്നേഹാശംസകളോടെ ഞാന്‍ പുണ്യവാളന്‍
നളൻ അല്ല, ദുഷ്യന്തനാണ്, ദുഷ്യന്തൻ ശകുന്തളയെ ആശ്രമത്തിൽ വിട്ടിട്ടു പോകുമ്പോൾ ആണ്
Deleteപുണ്യാളന്‍ ജി
ReplyDeleteആരൊക്കെയാ വിശ്വകവികള്‍ ?
അതുപോലെ മുകളില്‍ പറഞ്ഞ ശ്ലോകം കൂടി പറയാമോ? ഞാന്‍ കേട്ടിട്ടില്ല
ഉപമാ കാളിദാസസ്യ - അതു് അറിയാമായിരുന്നു. ദീപശിഖാ കാളിദാസൻ - അതു് അറിയില്ലായിരുന്നു. ഇപ്പഴാ കേൾക്കുന്നതു്.
ReplyDeleteഓരോ നോക്കെ തട്ടി വിടുമ്പോ വെടക്ക് ചോദ്യം ചോദിച്ചു എന്നെ കുഴപ്പിചോണം ... വിശ്വകവികള്‍ എന്നോകെ പറഞ്ഞത് ചുമ്മാ ഷേക്സ്പിയറിനെ പോലെ ഒന്നും കളിദാസനെ കുറിച്ച്സാ ബൂര്‍ഷ്വാ സായിപ്പന്മാര്‍ പറഞ്ഞു നടക്കാറിലല്ലോ ......
ReplyDeleteപിന്നെ ശ്ലോകം നളനും ദമയന്തിയും ഉള്ള ഒരു സംഗതി ഇല്ലെ എന്തയിപ്പോ അതിന്റെ പേര് മറന്നു ആ സംഭവത്തില്‍ ഉള്ള ഒരു ഭാഗം ആണ്. ബാക്കി ചിന്ത്യം !! ഇങ്ങനെ ഓരോന്നോകെ ഇടുമ്പോ ഓര്‍ക്കാണം ഇതു പോലെ പലതും കാണേണ്ടി വരും എന്ന്
പിന്നെ താങ്കള്‍ പറഞ്ഞ ഭാഗവും ഞാന്‍ പറഞ്ഞ ഭാഗം ഒരേ കൃതിയില്‍ ഉള്ളതന്നു കേട്ടോ സാറേ
ReplyDelete"പിന്നെ താങ്കള്‍ പറഞ്ഞ ഭാഗവും ഞാന്‍ പറഞ്ഞ ഭാഗം ഒരേ കൃതിയില്‍ ഉള്ളതന്നു കേട്ടോ സാറേ"
ReplyDeleteരഘുവംശത്തിലോ
ഇനി അതു തപ്പി എടുത്തിട്ടു കാര്യം ഹ ഹ ഹ
:)
പുണ്യാളന്‍ ജി എന്നെ ഒരു വഴിക്കാക്കി അല്ലെ കൊച്ചു കള്ളന്‍
ReplyDeleteഇതായിരുന്നോ ഉദ്ദേശിച്ചത്?
അഭിജ്ഞാനശാകുന്തളത്തില്‍ ദുഷ്യന്തമഹാരാജാവ് ശകുന്തളയെ ആശ്രമത്തില്‍ വിട്ടു പോകുന്ന രംഗമായിരിക്കണം അല്ലെ?
"ഗഛതി പുരഃ ശരീരം
ധാവതി പശ്ചാത് അസംസ്തുതം
ചേതഃ ചീനാംശുകമിവ
പ്രതിവാതം നീയമാനസ്യ"
ഇതിന്റെ മലയാള(?ാമണിപ്രവാള (?) - തര്‍ജ്ജമ വലിയകോയിത്ഗ്തമ്പുരാന്റെത്
"യാതീഹ മുന്നോട്ടു വപുസ്സു മാത്രം
ചേതസ്സു പശ്ചാദവശം പ്രയാതി
വാതസ്യ വേഗം പ്രതി നീയമാനം
കേതോ പതാകാംശുകമെന്നവണ്ണം"
ഇതിനെ തന്നെ ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി തര്‍ജ്ജമ ചെയ്തത്
"രഥം മുന്നിലേക്കു പോവിതു
മനമവശം പിന്നിലേക്കു പായുന്നു
അനിലന്നെതിരെ നയിക്കും
കൊടിയുടെ ചീനാംശുകം പോലെ"
പിന്നെ വിക്രമോര്‍വശീയത്തിലും ഏകദേശം ഇതുപോലെ ഒരു രംഗം ഉണ്ട് പക്ഷെ അതിലെ കൊടി പിന്നോട്ടു പറക്കുന്നില്ല
ദാ ഇത്
"അഗ്രേ യാന്തി രഥസ്യ രേണുപദവീ ചൂര്‍ണ്ണീഭവന്തോ ഘനാഃ
ചക്രഭ്രാന്തിരരാന്തരേഷു വിതനോപ്യന്യാമിവാരാവലീം
ചിത്രാരംഭവിനിശ്ചലം ഹരിശിരസ്യായാമവച്ചാമരം
യഷ്ട്യഗ്രെ ച സമം സ്ഥിതൊ ധ്വജപടഃ പ്രാന്തേ ച വേഗാനിലാത്"
This comment has been removed by the author.
ReplyDeleteപുരാണങ്ങളും അതിന്റെ പുതിയ പുതിയ പാഠങ്ങളും പകര്‍ന്നതിനു നന്ദി.
ReplyDeleteഇതറിയില്ലായിരുന്നു... ഇപ്പഴാ കേൾക്കുന്നതു്!
ReplyDeleteഈ ഡോക്ടർ സാറിനെക്കൊണ്ട് തോറ്റു...!
ReplyDeleteകൊള്ളാം.. ഇതിപ്പോഴാണ് കണ്ടത്... Thanks..
ReplyDelete