Neolamarckia cadamba, commonly called Kadam is an evergreen, tropical tree native to South and Southeast Asia. The genus name "Lamarckia" is derived from the name of French naturalist Jean-Baptiste Lamarck.
//en.wikipedia.org/wiki/Neolamarckia_cadamba
എന്ന് വിക്കി പറയുന്നു. ഞാനും. ശരിയാണോ? ആണെങ്കിൽ സമ്മാനം വേണം. :)
രണ്ടാമത്തെ ക്ലൂ എഴുതി വച്ചു മൂന്നാമത്തെ ക്ലു വെളുത്ത കത്രീനയിലെ കാട്ടുചെമ്പകം പൂത്തുലയുന്നൂ എന്ന ഗാനത്തില്‍ പേരുണ്ട് എന്നു പറയണം എന്നും വിചാരിച്ചതേ ഉള്ളു
അപ്പൊഴേക്കും ദാ സൂ വിജയിയായി വന്നു സമ്മാനം ദാ പിടിച്ചോളൂ
നീലക്കടമ്പുകളിൽ...എന്നൊരു പാട്ടുണ്ട്. നീലക്കടമ്പ് എന്ന ചിത്രത്തിൽ ആവണം. (എനിക്കു ഉറപ്പിച്ചു പറയാൻ പറ്റില്ല). യേശുദാസ് ആണ് പാടിയത്. ആ ചിത്രം പുറത്തിറങ്ങിയോന്ന് അറിയില്ല. പക്ഷേ, ഞങ്ങളുടെ അടുത്തുണ്ടായിരുന്ന അതിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിപ്പോയിട്ട് ഇതുവരെ തിരിച്ചുവന്നില്ല. ;)
ഇത് തികച്ചും പുതുമയുള്ള കാഴ്ച തന്നെ..നന്ദി പണിക്കർ സാർ.
പിന്നെ, ‘നീലക്കടമ്പുകളിൽ....നീലക്കൺപീലികളിൽ...” എന്നൊരു പാട്ട് നീലക്കടമ്പ് എന്ന സിനിമയിൽ ഉണ്ട്. സിനിമ പക്ഷേ പുറത്തിറങ്ങിയില്ല. “കുടജാദ്രിയിൽ...കുടികൊള്ളും” എന്ന പ്രശസ്ത ഗാനം ഈ സിനിമയിലേതാണ്.
കിട്ടിയ സമ്മാനവും കൊണ്ട് ഞാൻ പോകുന്നു. അതു പോരാന്നൊന്നും പറയുന്നില്ല. പാട്ടു സി ഡികളൊക്കെ ഒന്ന് നോക്കി. അതിലൊന്നും കണ്ടില്ല. അതുകൊണ്ട് നെറ്റിൽ നോക്കി. ഇനി, കാസറ്റ് തിരിച്ചുവരുമോന്ന് നോക്കട്ടെ. :)
ഞാന് ഇന്നലെ മുതല്‍ ഈ മരചോട്ടിലാ :( ക്ളിക്കി ക്ലിക്കി ഒരു വഴിയായി ഇത് കായ അല്ലല്ലോ പുവല്ലേ? അതോ കായോ? ഞാന് കണ്ട ഓര്‍മയില്ല .. മരങ്ങള്‍ പുക്കുകയും കായ്ക്കുകയും ചെയ്യുമ്പോള്‍ ആ മരച്ചോട്ടില്‍ എത്താഞ്ഞിട്ടും ആവാം .. എന്നാലും നോക്കുന്നു ഓര്‍മ്മയുടെ പിന്നാം പുറത്ത് ഈ മരം പൂത്ത് നില്‍ക്കുന്നോ എന്ന് .. :)
നീലകടംബിന്‍ പൂവുകള്‍ ചൂടി നീല നിഷീധിനി യാമങ്ങള്‍ തോറും നാഥാ മനോഹര രൂപിണിമാര്‍ പാടും രാധാ മാധവ ഗാനവുമായ് കാത്തിരിപ്പൂ ..നിന്നെ കാത്തിരിപ്പൂ കണ്ണാ നിന്നെ കാത്തിരിപ്പൂ
നീലക്കടമ്പ് കാട്ടിത്തന്നതിന് വളരെ നന്ദി! നീലക്കടമ്പ് എന്ന സിനിമയിലെ പാട്ടുകളെല്ലാം (പ്രത്യേകിച്ചും “നീലക്കുറിഞ്ഞികള്‍ പൂക്കുന്നവീഥിയില്‍... എന്ന പാട്ട്) പ്രിയങ്കരമായപ്പോള്‍ മുതല്‍ ഓര്‍ത്തതാണ് ഒന്ന് കാണണമെന്ന്!
ഇതിന്റെ പേരു കടമ്പ് എന്നാണോ? നീലക്കടമ്പ് എന്നു വിളിക്കുന്നതു എന്തുകൊണ്ടാണാവോ? എന്റെ തറവാട്ടിനടുത്തുള്ള പുഴക്കരയില്‍ ഈ മരം ഇപ്പോഴുമുണ്ട്. അളഞ്ച എന്നാണു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. പുഴയിലേക്കു ചാഞ്ഞാണു നില്പ്. വളരെ പഴക്കമുണ്ട്. അടുത്തെങ്ങാനും മരം പിടിക്കാന്‍ ആനയെ കൊണ്ടുവന്നാല്‍, അതിന്റെ വണ്ണമുള്ള തായ്തടിയിലാണു കെട്ടുക. വര്‍ഷക്കാലത്തു അതിന്റെ മുകളില്‍ കയറി പുഴയിലേക്കു ചാടാറുള്ളതോര്‍ക്കൂന്നു. പ്ലാവില കൊണ്ടും തെങ്ങോല കൊണ്ടും പമ്പരമുണ്ടാക്കി ഇതിനു മുകളില്‍ കയറിയിരുന്നു, പുഴയില്‍നിന്നു വരുന്ന കാറ്റിലേക്കു തിരിച്ചുവെച്ച് കറക്കാറുണ്ടായിരുന്നു. കുറെ നല്ല ഓര്‍മ്മകള്‍ തന്നതിനു നന്ദി....
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba). കദംബ, കടമ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.
ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്. മഴക്കാലാത്താണ് മരം പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗികളാണ്
ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂപ്പെത്തുന്നത്. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം ദോഷകരമാണ്. ജലത്തിലൂടെയും ജന്തുക്കളിലൂടെയും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല. തടിക്ക് ബലക്കുറവുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനായി അപൂർവ്വമായി ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
ഒരു മരം, അതേതാണെന്നു പറയാമോ?
ReplyDeleteഒരു പ്രധാനപ്പെട്ട കുളു തരാം. ആമരത്തില്‍ പൂത്തു കിടക്കുന്നത് ബാഡ്‌മിന്റന്‍ കളിക്കുന്ന ബാളല്ല.
പടങ്ങള്‍ നല്ലതുപോലെ വലുതാക്കി കണ്ടു ആസ്വദിച്ച് മറുപടി പറയുമല്ലൊ
ഇതുവരെയും കണ്ടിട്ടില്ലാത്ത ഒന്ന്.
ReplyDeleteബോളുകള്‍ പൂക്കുന്ന കാലമിക്കാലം..
ReplyDeleteഎന്ന്,
ഒരു ബാള്‍ ബാഡ്മിന്റണ്‍ പ്ലെയര്‍
ഒരു പിടീം ഇല്ല്യ... ന്നാലും കാണാന്‍ നല്ല ഭംഗി.
ReplyDeleteഇനിയും കുളു വേണമോ? വേണമെങ്കില്‍ പറയണം
ReplyDeleteClue No 1
ReplyDeleteശ്യാമളാദണ്ഡകം ഇതിന്റെ പേരു പറയുന്നുണ്ട്
Neolamarckia cadamba
ReplyDeleteNeolamarckia cadamba, commonly called Kadam is an evergreen, tropical tree native to South and Southeast Asia. The genus name "Lamarckia" is derived from the name of French naturalist Jean-Baptiste Lamarck.
//en.wikipedia.org/wiki/Neolamarckia_cadamba
എന്ന് വിക്കി പറയുന്നു. ഞാനും. ശരിയാണോ? ആണെങ്കിൽ സമ്മാനം വേണം. :)
Neolamarkia cadamba-അറ്റു തേക്ക് /നീലകടമ്പു
Deleteശ്യാമളാദണ്ഡകം അറിയാന്‍ പാടില്ലാത്തവര്‍ക്കു വേണ്ടി ഇതിന്റെ പേരു വരുന്ന ഭാഗത്തുള്ള ചില വരികള്‍ കുറിയ്ക്കാം
ReplyDelete"മാതാ മരകതശ്യാമാ
മാതംഗീ മദശാലിനീ
കടാക്ഷയതു കല്ല്യാണീ
കദംബവനവാസിനീ
ജയമാതംഗതനയേ
ജയ നീലോല്‍പലദ്വിതേ
ജയസംഗീതരസികേ
ജയ ലീലാശുകപ്രിയേ
ജയജനനിസുധാസമുദ്രാന്തഹൃദ്യന്മണിദ്വീപസംരൂഢവില്വാടവീമധ്യകല്‍പദ്രുമാകല്‍പകാദംബകാന്താരവസപ്രിയേ കൃത്തിവാസപ്രിയേ സര്‍വലോകപ്രിയേ---"
രണ്ടാമത്തെ ക്ലൂ എഴുതി വച്ചു മൂന്നാമത്തെ ക്ലു വെളുത്ത കത്രീനയിലെ കാട്ടുചെമ്പകം പൂത്തുലയുന്നൂ എന്ന ഗാനത്തില്‍ പേരുണ്ട് എന്നു പറയണം എന്നും വിചാരിച്ചതേ ഉള്ളു
അപ്പൊഴേക്കും ദാ സൂ വിജയിയായി വന്നു സമ്മാനം ദാ പിടിച്ചോളൂ
ഒരു കുടന്ന കദംബപുഷ്പങ്ങള്‍
യേശുദാസിന്റെ ഒരു പാട്ട്. ‘നീലക്കടമ്പുകളിൽ......’
ReplyDeleteഅങ്ങനെയാണ് കേൾക്കുന്നത്. എന്റെ കേൾവിക്കുറവാണോ എന്നറിയില്ല. അതും ഈ കദമ്പവും ഒന്നുതന്നെയാണോ?
ഈശ്വരാ...
ReplyDeleteഅത് “നീലക്കുറിഞ്ഞികള്‍...” എന്നല്ലേ പാര്‍ത്ഥന്‍..?!!
ഇതെന്താണെല്ലാര്‍ക്കും പറ്റിയത്?
ReplyDeleteനീലക്കടമ്പിന്‍ പൂവോ ഇളം പീലി വിതിര്‍ത്ത നിലാവോ.
അതു വേറേ കടമ്പായിരിക്കും എനിക്കറിയില്ലേ :)
ഞാനുദ്ദേശിച്ച പാട്ട്
കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍
കടമ്പുമരം തളിരണിയുമ്പോള്‍
അതായിരുന്നു.
ഇവിടെ ഒരു നീലപ്പൂവെവിടെ നിന്നും വന്നോ ആവോ
നീലക്കടമ്പുകളിൽ...എന്നൊരു പാട്ടുണ്ട്. നീലക്കടമ്പ് എന്ന ചിത്രത്തിൽ ആവണം. (എനിക്കു ഉറപ്പിച്ചു പറയാൻ പറ്റില്ല). യേശുദാസ് ആണ് പാടിയത്. ആ ചിത്രം പുറത്തിറങ്ങിയോന്ന് അറിയില്ല. പക്ഷേ, ഞങ്ങളുടെ അടുത്തുണ്ടായിരുന്ന അതിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിപ്പോയിട്ട് ഇതുവരെ തിരിച്ചുവന്നില്ല. ;)
ReplyDeleteകടമ്പും കദംബവും ഒന്നാണെന്നാണ് എന്റെ വിചാരം.
ഇത് തികച്ചും പുതുമയുള്ള കാഴ്ച തന്നെ..നന്ദി പണിക്കർ സാർ.
ReplyDeleteപിന്നെ, ‘നീലക്കടമ്പുകളിൽ....നീലക്കൺപീലികളിൽ...” എന്നൊരു പാട്ട് നീലക്കടമ്പ് എന്ന സിനിമയിൽ ഉണ്ട്. സിനിമ പക്ഷേ പുറത്തിറങ്ങിയില്ല. “കുടജാദ്രിയിൽ...കുടികൊള്ളും” എന്ന പ്രശസ്ത ഗാനം ഈ സിനിമയിലേതാണ്.
എനിക്കും അറിയില്ലായിരുന്നു. എന്തായാലും നല്ല ഭംഗിയുള്ള കായകള്‍.
ReplyDeleteബിന്ദു പറഞ്ഞ പാട്ട് ഞാനും കേട്ടിട്ടുണ്ട്.
അയ്യോ അങ്ങനൊരു പാട്ട് കേട്ടതായി ഓര്‍ക്കുന്നേ ഇല്ല.
ReplyDeleteബിന്ദു പടം ഇഷ്ടപ്പെട്ടെന്നറിയിച്ചതില്‍ നന്ദി.
എഴുത്തുകാരി അതു കായല്ല പൂവാണേ
s
പാട്ടുണ്ട് ഇവിടെ.
ReplyDeletehttp://www.youtube.com/watch?v=bwwt7n3ynXI
കിട്ടിയ സമ്മാനവും കൊണ്ട് ഞാൻ പോകുന്നു. അതു പോരാന്നൊന്നും പറയുന്നില്ല. പാട്ടു സി ഡികളൊക്കെ ഒന്ന് നോക്കി. അതിലൊന്നും കണ്ടില്ല. അതുകൊണ്ട് നെറ്റിൽ നോക്കി. ഇനി, കാസറ്റ് തിരിച്ചുവരുമോന്ന് നോക്കട്ടെ. :)
ഞാന് ഇന്നലെ മുതല്‍ ഈ മരചോട്ടിലാ :(
ReplyDeleteക്ളിക്കി ക്ലിക്കി ഒരു വഴിയായി
ഇത് കായ അല്ലല്ലോ പുവല്ലേ? അതോ കായോ?
ഞാന് കണ്ട ഓര്‍മയില്ല ..
മരങ്ങള്‍ പുക്കുകയും കായ്ക്കുകയും ചെയ്യുമ്പോള്‍
ആ മരച്ചോട്ടില്‍ എത്താഞ്ഞിട്ടും ആവാം ..
എന്നാലും നോക്കുന്നു ഓര്‍മ്മയുടെ പിന്നാം പുറത്ത്
ഈ മരം പൂത്ത് നില്‍ക്കുന്നോ എന്ന്‍ .. :)
എന്നാ പറയണ്ടെ നീലകടമ്പ് ആണെന്ന്
നീലകടമ്പിന് ഇഷ്ടം പോലെ പാട്ട്
ചിത്രം നീലക്കടമ്പ്
നീലകടംബുകളില്‍
നീലകണ്‍ പീലികലില്‍
ഏതപൂര്‍വ ചാരുതാ
എതപൂര്‍വ നീലിമ
ചിത്രം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
നീലക്കടമ്പിന്‍ പൂവോ ഇളം
പീലിവിതിര്‍ത്ത നിലാവോ
നിന്‍ കണ്മുനയില്‍ നിന്‍ ചെഞ്ചൊടിയില്‍
നിന്നില്‍ നിറയുന്ന തേന്‍ കിനാവോ?
നീലക്കടമ്പിന്‍ പൂവോ?
ചിത്രം:കന്യാകുമാരിയില്‍ ഒരു കവിത
നീലകടംബിന്‍ പൂവുകള്‍ ചൂടി
നീല നിഷീധിനി യാമങ്ങള്‍ തോറും
നാഥാ മനോഹര രൂപിണിമാര്‍ പാടും
രാധാ മാധവ ഗാനവുമായ്
കാത്തിരിപ്പൂ ..നിന്നെ കാത്തിരിപ്പൂ
കണ്ണാ നിന്നെ കാത്തിരിപ്പൂ
പൂവല്ല.... പൂങ്കുല.... തെറ്റി കുടുംബത്തിലെ മരം.... കടമ്പ്
Deleteനീലക്കടമ്പ് കാട്ടിത്തന്നതിന് വളരെ നന്ദി! നീലക്കടമ്പ് എന്ന സിനിമയിലെ പാട്ടുകളെല്ലാം (പ്രത്യേകിച്ചും “നീലക്കുറിഞ്ഞികള്‍ പൂക്കുന്നവീഥിയില്‍... എന്ന പാട്ട്) പ്രിയങ്കരമായപ്പോള്‍ മുതല്‍ ഓര്‍ത്തതാണ് ഒന്ന് കാണണമെന്ന്!
ReplyDeleteഓഫ്:
ReplyDeleteകാര്‍ട്ടൂണിസ്റ്റേ, ഇപ്പോഴും ബോള്‍ ബാഡ്മിന്റണ്‍ കളി ഒക്കെയുണ്ടോ??
വേറൊരു പഴയ ബോള്‍ ബാഡ്മിന്റണ്‍ പ്ലേയര്‍.
ഇതിന്റെ പേരു കടമ്പ് എന്നാണോ? നീലക്കടമ്പ് എന്നു വിളിക്കുന്നതു എന്തുകൊണ്ടാണാവോ? എന്റെ തറവാട്ടിനടുത്തുള്ള പുഴക്കരയില്‍ ഈ മരം ഇപ്പോഴുമുണ്ട്. അളഞ്ച എന്നാണു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. പുഴയിലേക്കു ചാഞ്ഞാണു നില്പ്. വളരെ പഴക്കമുണ്ട്. അടുത്തെങ്ങാനും മരം പിടിക്കാന്‍ ആനയെ കൊണ്ടുവന്നാല്‍, അതിന്റെ വണ്ണമുള്ള തായ്തടിയിലാണു കെട്ടുക. വര്‍ഷക്കാലത്തു അതിന്റെ മുകളില്‍ കയറി പുഴയിലേക്കു ചാടാറുള്ളതോര്‍ക്കൂന്നു. പ്ലാവില കൊണ്ടും തെങ്ങോല കൊണ്ടും പമ്പരമുണ്ടാക്കി ഇതിനു മുകളില്‍ കയറിയിരുന്നു, പുഴയില്‍നിന്നു വരുന്ന കാറ്റിലേക്കു തിരിച്ചുവെച്ച് കറക്കാറുണ്ടായിരുന്നു. കുറെ നല്ല ഓര്‍മ്മകള്‍ തന്നതിനു നന്ദി....
ReplyDeleteഇത് ആറ്റുതേക്ക് എന്നു പറയും
ReplyDeleteഇന്നത്തെ സസ്യപരിചയം
ഫൈസൽ ബാവ
ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba)
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba). കദംബ, കടമ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.
ജലാശയങ്ങളുടെ തീരത്തും നനവാർന്ന നിത്യഹരിതവനങ്ങളിലുമാണ് ഇവ വളരുന്നത്. ഇലപൊഴിയും മരമെങ്കിലും ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവ ഒരുമിച്ച് ഇല പൊഴിക്കുന്നില്ല. അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 25 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുണ്ട്. മഴക്കാലാത്താണ് മരം പുഷ്പിക്കുന്നത്. വൃക്ഷത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് ഓറഞ്ച് നിറമാണ്. ചെറുസുഗന്ധമുള്ള പൂക്കളിൽ അഞ്ചു ദളങ്ങൾ ഉണ്ട്. കർണങ്ങളും കേസരങ്ങളും അഞ്ചു വീതം കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗികളാണ്
ഒക്ടോബർ മാസത്തിലാണ് ഫലങ്ങൾ മൂപ്പെത്തുന്നത്. വേഗത്തിൽ വളരുന്ന മരത്തിന് അതിശൈത്യം ദോഷകരമാണ്. ജലത്തിലൂടെയും ജന്തുക്കളിലൂടെയും വനത്തിൽ സ്വാഭാവിക പുനരുത്ഭവം നടക്കുന്നു. തടിക്ക് കാതലും വെള്ളയും ഉണ്ടെങ്കിലും അവ തിരിച്ചറിയാൻ വിഷമമാണ്. തേക്ക് എന്നു വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇതിൻറെ തടിക്ക് ഉറപ്പില്ല. തടിക്ക് ബലക്കുറവുണ്ടെങ്കിലും ഫർണിച്ചർ നിർമ്മാണത്തിനായി അപൂർവ്വമായി ഉപയോഗിക്കുന്നുണ്ട്. കൂടുതലും തീപ്പെട്ടി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.
(പിറന്നാൾ മരം fb പോസ്റ്റ്)