Wednesday, September 07, 2016

അമളികൾ നിലക്കുന്നില്ല

കുറെ നാൾ  അമളിക്കഥകളൊന്നും കാണാഞ്ഞപ്പോൽ കൂട്ടുകാർ വിചാരിച്ചു കാണും എന്റെ അമളികളൊക്കെ തീർന്നു പോയെന്ന് ഇല്ലെ? 

ഇല്ല. 

പണ്ട് പ്രിഡിഗ്രിക്കു പഠിക്കുന്ന കാലം. വീട്ടിൽ നിന്ന് 7 കിലൊമീറ്റർ ഉണ്ട് കോളേജിലേക്ക്. സൈക്കിളിലാണ്‌ അന്നു പോക്കുവരവ്. ഉയരം കുറച്ചെ ഉള്ളു അതുകൊണ്ട് സീറ്റിൽ ഇരുന്നാൽ പെഡലുകളിൽ രണ്ടിലും ഒന്നിച്ച് കാലെത്തുകയില്ല. അതു കൊണ്ട് ചരിഞ്ഞാടിയാടിയൊ, ഫോർക്കിന്മേൽ ഇരുന്നൊ ഒക്കെയാണ്‌സഞ്ചാരം. 

ഒരു ദിവസം വൈകുന്നേരം അയല്പക്കത്തെ ചേച്ചി  ഒരു രൂപ തന്നിട്ടു പറഞ്ഞു മോൻ നാളെ കോളേജിൽ നിന്നു വരുമ്പോൽ ചേച്ക്കിക്ക് പത്ത് ഇൻലന്റ്  വാങ്ങിക്കൊണ്ടുവരണം. 

അന്ന് ഇൻലന്റ് ഒരെണ്ണത്തിനു പത്തു പൈസ. 

ഞാൻ പൈസ വാങ്ങി പോകറ്റിൽ ഇട്ടു. 

ആകെ ഒരു ഷർട്ടെ ഉള്ളു അതു കൊണ്ട് പൈസ മറക്കുന്ന പ്രശനം ഇല്ല. 

അങ്ങനെ കോളേജിൽ പോയി തിരികെവരുന്ന വഴി ഹരിപ്പാട്ടെത്തി. ഇൻലന്റിന്റെ ഒക്കെ കാര്യം ഇന്നലേ മറന്നിരുന്നു.  കച്ചേരിമുക്കിനു വന്നപ്പോൾ വെറുതെ പോകറ്റിലേക്കു നോക്കി. ദാ ഒരു രൂപ 

ഹാവൂ ഇതെവിടന്നു വന്നു? ഒരു പിടിയും ഇല്ല. ഏതായാലും നല്ല ദാഹം ഉണ്ട്. എനിക്കാണെങ്കിൽ സോഡ നാരങ്ങ വെള്ളം വളരെ ഇഷ്ടവും. 
നേരെ ബേക്കറിയ്ക്കു മുന്നിൽ സൈക്കിൾ നിർത്തി 

ഒരു രൂപ അല്ലെ പോകറ്റിൽ കിടക്കുന്നത്. അതിന്റെ അഹംകാരത്തിൽ പറഞ്ഞു ഒരു സോഡ നാരങ്ങവെള്ളം 

വന്നു, കുടിച്ചു, ഒരു പാളയങ്കോടൻ പഴവും തിന്നു. 25 പൈസ. 

കൊടുത്ത് ബാക്കി പോകറ്റിലും ഇട്ടു. സന്തോഷമായി തിരികെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോഴാന്‌ ഇൻലന്റിന്റെ കാര്യം കത്തിയത്. 

ഭഗവാനെ പിന്നെ അമ്മയെ സോപ്പിട്ടു പതപ്പിച്ച് ആ 25 പൈസ ഉണ്ടാക്കിയ കഥ !!! 


ഹാ അമ്മമാരില്ലായിരുന്നെങ്കിൽ നമ്മുടെ ഒക്കെ കഥ എന്തായേനെ? 

8 comments:

  1. അമ്മ രക്ഷിച്ചു .ഫോണ്ട് തീരെ ചെറുത്‌ വായന ദുഷ്കരമാണ് കേട്ടോ

    ReplyDelete
  2. വാക്കുപാലിച്ചല്ലോ.അതുതന്നെ സത്യസന്ധമായ കാര്യം!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. ഹാ അമ്മമാരില്ലായിരുന്നെങ്കിൽ
    നമ്മുടെ ഒക്കെ കഥ എന്തായേനെ?

    ReplyDelete