Friday, August 26, 2011

ആയുര്‍വേദം വികസിക്കണം ?

ആയുര്‍വേദം പഠിക്കുന്നതിനിടയിലാധുനികവും പഠിക്കുന്നതിനെ കുറിച്ച്‌ ചിലര്‍.

ആയുര്‍വേദം വളരണം വികസിക്കണം എന്നു ഒരു വാദം.

ആയുര്‍വേദം വികസിക്കണം എന്നതു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ആയുര്‍വേദത്തിലെ കഷായങ്ങള്‍ മധുരമുള്ള സിറപ്പാക്കണം എന്നാണോ?

ആയുര്‍വേദഗുളികകള്‍ കാപ്സൂളാകണം എന്നാണൊ?

ആയുര്‍വേദമരുന്നുകള്‍ കുത്തിവയ്ക്കണം എന്നാണോ?

ആയുര്‍വേദഡോക്റ്റര്‍മാര്‍ പഴയ ഉപകരണങ്ങള്‍ എല്ലാം പുതുക്കിപ്പണിത്‌ ശസ്ത്രക്രിയ ചെയ്യണം എന്നാണൊ?

ആയുര്‍വേദവിദഗ്ദ്ധര്‍ രോഗങ്ങളെ ഒക്കെ ഇംഗ്ലീഷില്‍ പേരിട്ടു വിളിക്കണം എന്നാണൊ?

റിസര്‍ച്‌ ചെയ്ത്‌ ആയുര്‍വേദം വളര്‍ത്താന്‍ ആവശ്യപ്പെടുന്നവരും എന്തൊക്കെ ആണ്‌ ഉദ്ദേശിക്കുന്നത്‌ എന്നു ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

ഇനി ഞാന്‍ എന്റെ ഒരു അനുഭവം വിശദീകരിക്കാം.

ഇത്‌ ഒരു മഹാകാര്യം ഒന്നും അല്ല പക്ഷെ ആയുര്‍വേദചികില്‍സ എന്താണ്‌ എന്ന് സൂചിപ്പിക്കാന്‍ ആണ്‌.

ഞാന്‍ ബി എ എം മൂന്നാം വര്‍ഷം പഠിക്കുന്ന കാലം . എന്റെ അയല്‍ വാസിയായ ഒരു അധ്യാപകന്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ പ്രശനം കുറെ നാളുകളായി അദ്ദേഹത്തിന്റെ തലയില്‍ മുഴുവന്‍ ചിരങ്ങു പോലെ വട്ടം വട്ടം അളിഞ്ഞളിഞ്ഞ്‌ മുടി ഒക്കെ പോയി. നാറ്റവും ഉണ്ട്‌. കുറെ ചികില്‍സകള്‍ ഒക്കെ ചെയ്തു - ഹരിപ്പാട്ടും ചുറ്റുവട്ടത്തും ഉള്ള ആയുര്‍വേദ, അലോപതി, ഹോമിയൊപതികള്‍ എല്ലാം പക്ഷെ ഫലം നാസ്തി. ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥ - കുട്ടികളുടെ മുന്നില്‍ ഈ നാറ്റവും കൊണ്ട്‌ പോകാന്‍ വയ്യ. എന്റെ സാറന്മാരോടാരോടെങ്കിലും ചോദിച്ച്‌ ഒരു പരിഹാരം നിര്‍ദ്ദേശിക്കണം.

ഇതെല്ലാം ഒരു കടലാസില്‍ എഴുതി മേടിച്ച്‌ തിരികെ കോളേജില്‍ എത്തി അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ശ്രീ കൃഷ്ണന്‍ മൂസ്സ്‌ മാഷിനെ കണ്ടു. രോഗവിവരം എല്ലാം അറിഞ്ഞ ശേഷം അദ്ദേഹം ഒരു കുറിപ്പടി എഴുതാന്‍ എനിക്കു പറഞ്ഞു തന്നു. രോഗിയെ കാണാത്തതുകൊണ്ട്‌ ഈ മരുന്നു കഴിച്ചിട്ട്‌ വിവരം അറിയിക്കുവാന്‍ പറഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വന്നു. വെള്ളം ഒലിക്കല്‍ കൂടി തുടങ്ങി അപ്പോഴത്തെ അവസ്ഥ. രോഗം അല്‍പം മോശമായി.

അന്ന് മൂസ്‌ മാഷ്‌ അവധി. ഇനി ആരെ കാണും? അവിടെ തന്നെ ഡോ ഭരതരാജന്‍ എന്ന ഒരു സാറുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ടു പഴയ വിവരങ്ങള്‍ എല്ലാം പറഞ്ഞു. കൊടുത്ത മരുന്നുകള്‍ പറഞ്ഞു. പുതിയ കത്തും കാണിച്ചു. അതെല്ലാം വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു.

അപ്പോള്‍ കൊടുത്ത കഷായം മാറ്റണം.
രോഗിയെ രണ്ടു പേരും കണ്ടിട്ടില്ല. ഉപശയം എന്ന രീതിവച്ച്‌ അനുമാനിക്കുകയാണ്‌.

എടൊ എങ്കില്‍ ഈ കഷായം കൊടുക്കൂ., ബാക്കി മരുന്നുകളെല്ലാം പഴയതു തന്നെ മതി. ആറു ദിവസം കൊടുത്താല്‍; അതെല്ലാം ഉണങ്ങി പൊടിപോലെ ആകും.
പിന്നെ മാറണം എങ്കില്‍ തക്രധാര ചെയ്യണം അതിനിവിടെ വരാന്‍ പറഞ്ഞാല്‍ മതി.

പുതിയ കഷായ കുറിപ്പടിയും എന്നെ കൊണ്ട്‌ എഴുതിച്ചു.

അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭൈച്ചു. കഷായം ആറു ദിവസം കഴിച്ചശേഷമുള്ള എഴുത്തും വന്നു. തലയിലെ പൊറ്റകള്‍ എല്ലാം ഉണങ്ങി വെളുത്ത പൊടി പോലെ ആയി. പഴുപ്പും നാറ്റവും എല്ലാം പോയി. ഇനി എപ്പൊഴാ ധാരയ്ക്കു വരേണ്ടത്‌? പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം കൂടി പറഞ്ഞു.

വിവാഹം കഴിഞ്ഞ്‌ ആറു കൊല്ലങ്ങള്‍ ആയി. രണ്ടു പേരും സ്കൂള്‍ അദ്ധ്യാപകര്‍. ഇതു വരെ ഭാര്യ ഗര്‍ഭിണി ആയിട്ടില്ല അതിന്റെയും പരിശോധനകളും ചികില്‍സകളും എല്ലാം മുറ പോലെ നടക്കുന്നു. അതിനു കൂടി എന്തെങ്കിലും പരിഹാരം ഉണ്ടാകുമൊ?

അവിടെ തന്നെ ഉള്ള ഒരു ആയുര്‍വേദ റിസെര്‍ച്‌ വിംഗ്‌ ഉണ്ട്‌ അവിടെ ഒരു പിള്ള മാഷ്‌ ഉണ്ട്‌ ഡൊ മാധവന്‍ പിള്ള. അദ്ദേഹം ഇക്കാര്യത്തില്‍ പഠനം നടത്തുന്നു സ്വന്തമായി. അദ്ദേഹത്തിനോടു വിവരം പറഞ്ഞു. അദ്ദേഹം, പറഞ്ഞു ഏതായാലും ധാരയ്ക്കു വരുമ്പോള്‍ രണ്ടു പേരോടും കൂടി വരാന്‍ പറയൂ.

പറഞ്ഞ പ്രകാരം രണ്ടു പേരും വന്നു.
ഇരുവരെയും പിള്ളമാഷുടെ മുന്നില്‍ എത്തിച്ചു. അദ്ദേഹം ഒരു മുക്കാല്‍ മണിക്കൂര്‍ ഇരുവരുമായി കുശലപ്രശ്നങ്ങള്‍ നടത്തി.

ഞങ്ങള്‍ മൂന്നാം കൊല്ലക്കാര്‍ രോഗികളൊടു ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലായി ഒന്നും തന്നെ ചോദിച്ചുകേട്ടില്ല. ചോദ്യോത്തരങ്ങള്‍ അല്ലാതെ രോഗികളെ സ്പര്‍ശികുക പോലും ചെയ്തില്ല.

അതെല്ലാം കഴിഞ്ഞ്‌ അദ്ദേഹം എന്നോടു പറഞ്ഞു.
എടൊ ഒരു കുറിപ്പടി എഴുത്‌. മരുന്നു പറഞ്ഞു ഇതങ്ങു കഴിക്കാന്‍ പറ. ഞാന്‍ കുറിപ്പടി എഴുതി. അവരുടെ കയില്‍ കൊടുത്തു

എത്ര നാള്‍ കഴിക്കണം? രോഗിയുടെ ചോദ്യം,

ഗര്‍ഭം ഉണ്ടാകുന്നതു വരെ സാറിന്റെ മറുപടി.

എണീറ്റു പോകാന്‍ തുടങ്ങുന്ന രോഗി ഒരു കവര്‍ മേശപ്പുറത്തു വയ്ക്കാന്‍ നോക്കുന്നു.

എടുക്കടൊ അത്‌ സാറിന്റെ അലര്‍ച്ച. എനിക്കു ജീവിക്കാന്‍ ഉള്ള ശമ്പളം കിട്ടുന്നുണ്ട്‌. ഇതിന്റെ ഒന്നും ആവശ്യം ഇല്ല. നിങ്ങള്‍ക്കു പോകാം

(ഒരു പൈസ പോലും ചെലവുണ്ടായില്ല രണ്ടു കൂട്ടര്‍ക്കും

ഇന്ന് ഒരാശുപത്രിയില്‍ ചെന്നാലൊ ഡൊക്റ്റര്‍ക്കു ചെലവ്‌, ലാബ്‌ കാര്‍ക്കു ചെലവ്‌ രോഗിക്കു ചെലവ്‌ ചെലവോടു ചെലവ്‌)

രോഗികളെ പുറത്താക്കിയിട്ട്‌ ഞാന്‍ തിരികെ സാറിനടുത്തെത്തി.

അവര്‍ക്കു കുറിക്കുന്നമരുന്ന്‌ പ്രസൂതിതന്ത്രത്തിലൊ വന്ധ്യാചികില്‍സിതത്തിലൊ ഉള്ള ഏതെങ്കിലും മരുന്ന് ആയിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ കുറിച്ചതോ വാതവ്യാധിചികില്‍സിതത്തില്‍ നിന്നും

അതിന്റെ യുക്തി എന്താണ്‌ എന്നറിയണം. അതിനായിരുന്നു തിരികെ പോയത്‌.

അതു ചോദിച്ചതും ആ മരുന്നിന്റെ ഫലശ്രുതി ചൊല്ലാന്‍ എന്നോടു പറഞ്ഞു. ഞാന്‍ മൂന്നാം വര്‍ഷമല്ലെ ആയുള്ളു എന്നു പറഞ്ഞപ്പോള്‍ അഷ്ടാംഗഹൃദയം എടുത്ത്‌ കയ്യില്‍ തന്നു

പിന്നെ ഒരു മണിക്കൂര്‍ ക്ലാസ്‌.

മൂന്നുമാസമായപ്പോഴേക്കും അവര്‍ ഗര്‍ഭിണി ആയി --
(ഇനി ചരിത്രം തുടരുനില്ല ഒരു നീണ്ട കഥ പോലെ കുറേ ഉണ്ട്‌ അതുകാരണം)

മൂന്നു മക്കളുമായി അവര്‍ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു.

എന്നാല്‍ അനുബന്ധവും കൂടി പറയാം.

ഇവര്‍ ഗര്‍ഭിണി ആയതറിഞ്ഞശെഷം പലരും എന്നോടു ചോദിച്ചു എടൊ അവര്‍ക്ക്‌ എന്തു മരുന്നായിരുന്നു കൊടൂത്തത്‌?

പിന്നെ വരുന്ന എല്ല വന്ധ്യതയ്ക്കും മരുന്ന്‌ അതായിരിക്കും അല്ലെ? അതല്ലെ ആധുനിക ഫാര്‍മൊകോപിയ

അതു തന്നെ ആയിരുന്നോ അനില്‍ ആ കമന്റില്‍ എന്നോടു ചോദിച്ച specificity?

ആയുര്‍വേദം അത്തരം ഒരു സാധനം അല്ല

അതു വളരെ അധികം കണ്ടറിഞ്ഞ എന്നെ പോലെ ഉള്ളവര്‍ക്ക്‌ അതു ദഹിക്കുകയും ഇല്ല

ഇനി മറ്റൊരനുബന്ധം ഡൊ സൂരജിനു പറയാന്‍ സാധിക്കുന്നത്‌
ഇത്‌ അത്ര വലിയ കാര്യം ഒന്നും അല്ല ചിലര്‍ക്ക്‌ താമസിച്ചെ കുട്ടികളുണ്ടാകൂ അവര്‍ ചികില്‍സിച്ചില്ലായിരുന്നു എങ്കിലും കുട്ടികള്‍ ഉണ്ടായെണെ

തൃപ്തിയായല്ലൊ

37 comments:

  1. അസല്‍ പോസ്റ്റ്‌. പണിക്കര്‍ സാര്‍ പറഞ്ഞത് പ്രസക്തമായ കാര്യങ്ങള്‍ തന്നെ ...ലോകത് ജീവന്‍ രക്ഷ മരുന്നുകളും അതിനുള്ള മാര്‍ഗങ്ങളും കണ്ടെത്തുമ്പോ ചികില്സികാന്‍ പണമിലാതെ മനുഷ്യര്‍ മരികുന്നത് കാണുമ്പോള്‍ സത്യത്തില്‍ വേദന തോന്നറുണ്ട്

    വിപണിയില്‍ ആയുര്‍വേദ മരുന്നിനും തീപിച്ച വിലയാണ് ... അതിനൊത്ത ഗുണനിലവാരം അതിനുണ്ടോ എന്ന് ഞാന്‍ പറയേണ്ടതിലല്ലോ മാഷിനു അറിയവുന്നതായിരിക്കും ഇതില്‍ മാത്രമല്ല എല്ലാത്തിനും ഇതൊകെ ഉണ്ട് കേട്ടോ

    താളിയോലകളുടെയും ആയുര്‍വേദതിന്റെയും പേര് പറഞ്ഞാണ് ഇവിടെ ഇപ്പോ തട്ടിപ്പ് ആരാ ചോദികാനും പറയാനും. ആയുര്‍വ്വേദം കൊണ്ട് ദോഷം വരില്ല എന്നല്ലോ പൊതു വിശ്വാസം ച്ചുഷണം ചെയുകയല്ലേ
    അടുതകാലത്തു വന്ന ഒരു തൈലം തന്നെ ആദ്യം പുരട്ടു വയര്‍ പടെന്നു കുറയം എന്നായിരുന്നല്ലോ വാഗ്ദാനം. കുറച്ചു ദിവസം കഴിഞ്ഞു തൈലതിനോപ്പം വ്യായാമവും വേണം എന്നായി മാര്‍ക്കറ്റില്‍ ഹിറ്റ്‌ ആയതുകണ്ട് ഒന്നിന് പിറകെ മറ്റൊനായി പിന്നാലെ ഒരു ഘോഷയാത്രകലായിരുന്നു തൈലങ്ങളുടെ.

    ഒടുവില്‍ ഇവര്‍ ഇതാ ഗര്‍ഭിണികളുടെ പ്രസവ ശേഷം വയര്‍ കുറയ്ക്കുന്ന കാര്യമേ പറയുന്നുള്ളൂ. പിന്നെ ഒരു പവര്‍ അറിയമാലെ കോടികള്‍ എത്ര വാരി എന്ന്. ഇതൊകെ മലയാളി തിരിച്ചറിയുംപോഴെകും കോടികള്‍ അവരുടെ കൈലായിരിക്കും സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

    ReplyDelete
  2. എന്തോന്നാ പണിക്കർ സാറെ ഇത് ?
    യാഥാസ്ഥിതികം എന്ന വാക്കിന്റെ അർത്ഥം വെളിവാക്കുന്ന പോസ്റ്റ് എന്നു വേണമെങ്കിൽ പറയാം.
    :)

    ആയൂർവേദത്തിൽ ശ്ലോകം കൊണ്ടാണോ രോഗം മാറുന്നത് അതോ ഉപയോകിക്കുന്ന മരുന്നുകളിൽ അടങ്ങിയ വസ്തുക്കൾ കൊണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നു. മരുന്നുകളിൽ അടങ്ങിയ വസ്തുക്കൾ കൊണ്ടാണ് രോഗം മാറുന്നതെങ്കിൽ അല്പം റിസേർച്ചൊക്കെ ആവാം, അതു ഗുണം മാത്രമെ ചെയ്യൂ.

    ReplyDelete
  3. .. ayurvedam ayussinte vedam ...

    thattippukal avideyum vyapakam

    ReplyDelete
  4. [ആയൂർവേദത്തിൽ ശ്ലോകം കൊണ്ടാണോ രോഗം മാറുന്നത് അതോ ഉപയോകിക്കുന്ന മരുന്നുകളിൽ അടങ്ങിയ വസ്തുക്കൾ കൊണ്ടോ എന്ന് സംശയം തോന്നിപ്പോകുന്നു.]

    ആയുർവ്വേദത്തിൽ ഇതിന്റെയൊന്നും ആവശ്യമില്ലെന്നെ. വെറുതെ മന്ത്രിച്ചൂതിയാൽ മതി. അതാണ് അഷ്ടാംഗഹൃദയത്തിൽ പറഞ്ഞിട്ടുള്ളത്. അത് പറ്റാത്തോണ്ടാണ് ആധുനിക ലോകത്തെ ആർത്തിപണ്ടാരങ്ങൾ എനിക്ക് എല്ലാം എളുപ്പം വേണം എന്ന് ചിന്തിച്ച് ഈ പരസ്യത്തിന്റെ പിന്നാലെ പോകുന്നത്. അത് ആയുർവ്വേദത്തിന്റെ കുറ്റം തന്നെ. കോടികൾ ചിലവിട്ട സ്വാർത്ഥമതികൾ തെറ്റുകാരാവുന്നേയില്ല.

    ReplyDelete
  5. അനില്‍ ജി തന്ന പട്ടം സസന്തോഷം സ്വീകരിച്ചിരിക്കുന്നു.

    ഇനി റിസര്‍ച്‌ ചെയ്ത്‌ കണ്ടുപിടിക്കുന്ന കൂട്ടത്തില്‍ തലയില്‍ തക്രധാര ചെയ്യുമ്പോള്‍ ഏത്‌ സാധനം ആണ്‌ എങ്ങനെ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നും കൂടി പറയണേ.

    രോഗിയെ കാണുക പോലും ചെയ്യാതെ അതു കഴിയുമ്പോള്‍ രോഗം മാറിയിരിക്കും എന്നു പറയുന്ന യുക്തിയും, അതാതു ക്രിയകള്‍ക്കുള്ള ശക്തിയും പഠിച്ചു മനസിലാക്കേണ്ടതാണ്‌


    KPS അവിടെ കാത്തിരിക്കുന്നുണ്ടാകും തൊലിയില്‍കൂടി കയറി എന്നു പറഞ്ഞാല്‍. അതു കൊണ്ട്‌ അതു പറയണ്ടാ.

    ആദ്യം ആയുര്‍വേദം പഠിക്കണം അതില്‍ പ്രാവീണ്യം നേടിയ ശേഷം മറ്റുള്ള ശാസ്ത്രശാഖകളോട്‌ ചേര്‍ന്ന്‌ - അവയില്‍ പ്രഗല്‍ഭരോടു ചേര്‍ന്ന്- അല്ലാതെ എല്ലാം കൂടി ഒറ്റയ്ക്കു വേണം എന്നല്ല- കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണം

    ReplyDelete
  6. അനിലിനോട്‌ ഒന്നു കൂടി

    ആധുനികശാസ്ത്രജ്ഞന്മാര്‍ ഇന്നു ഭൂമിയിലുള്ള വസ്തുക്കളെ തന്നെ യാണ്‌ പഠിച്ചു കൊണ്ടിരിക്കുന്നത്‌

    ആയുര്‍വേദവും ഇന്നു ഭൂമിയിലുള്ള വസ്തുക്കള്‍ തന്നെയാണുപയോഗിക്കുന്നത്‌.

    ഇനിയെന്താ ആ പഠനം ആയുര്‍വേദക്കാര്‍ നടത്തണം എന്നാണൊ. -

    വസ്തുക്കളെ രണ്ടു കാഴ്ചപ്പാടുകളിലൂടെയാണ്‌ രണ്ടും കാണുന്നത്‌ ആ കാഴ്ചപ്പാടാണു പഠിക്കേണ്ടത്‌.

    ഇനിയും മനസ്സിലായില്ല എങ്കില്‍ തെളിച്ചു പറയുക

    ReplyDelete
  7. പണിക്കർ സാർ,
    ആയൂർവേദ കോളേജുകളിൽ ഹയർ സ്റ്റഡീസ് ഉണ്ടെന്നാണ് എന്റെ ധാരണ, പിജി പിഎച്ച് ഡി തുല്യമായ സംഗതികൾ. അവർ എന്തു വർക്കാണ് സാധാരണ ഗതിയിൽ ചെയ്യുക?

    അറിയാൻ വേണ്ടി തന്നെ ചോദിച്ചതാണ്.

    ReplyDelete
  8. അനില്‍
    എന്നെ പുലിവാല്‍ പിടിപ്പിക്കാനാണ്‌ പ്ലാന്‍ അല്ലെ

    പറഞ്ഞാല്‍ ഉമ്മ അടിമേടിക്കും പറഞ്ഞില്ലെങ്കില്‍ വാപ്പ പട്ടിയിറച്ചി തിന്നും.

    അതിനു വേണ്ടി വാദിക്കുന്ന
    ഏതെങ്കിലും ആയുര്‍വേദക്കാര്‍ തന്നെ വന്നു മറുപടി പറയട്ടെ അല്ലെ. ഡൊ ജിഷ്ണു ഒക്കെ ഉണ്ടല്ലൊ. നമുക്കു കാക്കാം

    ReplyDelete
  9. ഹ ഹ !!
    അതെന്നിക്കങ്ങ് ഇഷ്ടപ്പെട്ടു.
    :)

    ReplyDelete
  10. അനില്‍

    റിസെര്‍ച്‌ കൊണ്ട്‌ മനുഷ്യരാശിക്കു ഗുണം ആണുണ്ടാകേണ്ടത്‌ എങ്കില്‍, ആധുനിക രീതിയില്‍ ഡയഗ്നോസിസ്‌ ആധുനികര്‍ തന്നെ ചെയ്യുക , ചികില്‍സ ശുദ്ധമായി ആയുര്‍വേദരീതിയില്‍ തന്നെ ചെയ്യുക
    ഫോളൊ അപ്‌ രണ്ടുകൂട്ടരും അവരവരുടെ രീതിയില്‍ നിര്‍വഹിക്കുക ഇതാണ്‌ വേണ്ടത്‌.

    അല്ലാതെ രാസപരിശോധന നടത്തി ക്ഷീരബല തൈലം 90% വെള്ളവും ബാക്കി 10% കൊഴുപ്പും ആണ്‌ എന്നു കടുപിടിക്കുകയല്ല.

    ആവണക്കെണ്ണ കഴിച്ച്‌ വയറിളക്കുന്ന കാര്യം അധുനികര്‍ ഒരു കാലത്തും പിന്തുണയ്ക്കാത്ത കാര്യം അല്ല എതിര്‍ക്കുന്ന കാര്യം.

    എന്നാല്‍ അതിനു മഞ്ഞപ്പിത്തം, കോക്സാക്കി വൈറസ്‌ ബാധ യും തുടര്‍ന്നുണ്ടാകാവുന്ന Viral Myocarditis ഇവയെയും പ്രതിരോധിക്കാന്‍, അഥവാ തടയാന്‍ കഴിവുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.

    അതിന്‌ എനിക്ക്‌ എന്റെതായ കാരണങ്ങളും ഉണ്ടെന്നു കൂട്ടിക്കോളൂ.

    പഠിക്കുകയാണെങ്കില്‍ ഇതുപോലെ ഉള്ള വിഷയങ്ങള്‍ പഠിക്കുക അല്ലാതെ ആയുര്‍വേദകോളെജിലെ കുട്ടികളുടെ കയ്യില്‍ സ്റ്റെതസ്കോപ്പ്‌ കൊടുക്കുകയല്ല വേണ്ടത്‌

    ReplyDelete
  11. മണ്‍സൂണ്‍ ജി

    പരസ്യങ്ങളുടെ പിന്നാലെ പോയി പണം തുലയ്ക്കുന്ന വിഡ്ഢികളൊട്‌ സഹതപിക്കേണ്ട കാര്യം ഇല്ല.

    കയ്യില്‍ കാശുള്ളവനല്ലെ തുലയ്ക്കൂ ഇനി അഥവാ ഭാര്യയുടെ കെട്ടുതാലി വിറ്റും അപ്പണി ചെയ്യും എങ്കില്‍ അവനെ ഒക്കെ ചാണകത്തില്‍ ചൂലു മുക്കി അടിയ്ക്കണം അതാണു വേണ്ടത്‌.
    പക്ഷെ ആയുര്‍വേദം പഠിക്കുന്നവരും ഇതെ ജാതി കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്ക്‌ എതിര്‍ക്കേണ്ടി വരുന്നു

    അഭിപ്രായങ്ങള്‍ക്കു നന്ദി

    ReplyDelete
  12. ''ആവണക്കെണ്ണ കഴിച്ച്‌ വയറിളക്കുന്ന കാര്യം അധുനികര്‍ ഒരു കാലത്തും പിന്തുണയ്ക്കാത്ത കാര്യം അല്ല എതിര്‍ക്കുന്ന കാര്യം.

    എന്നാല്‍ അതിനു മഞ്ഞപ്പിത്തം, കോക്സാക്കി വൈറസ്‌ ബാധ യും തുടര്‍ന്നുണ്ടാകാവുന്ന Viral Myocarditis ഇവയെയും പ്രതിരോധിക്കാന്‍, അഥവാ തടയാന്‍ കഴിവുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.

    അതിന്‌ എനിക്ക്‌ എന്റെതായ കാരണങ്ങളും ഉണ്ടെന്നു കൂട്ടിക്കോളൂ.

    പഠിക്കുകയാണെങ്കില്‍ ഇതുപോലെ ഉള്ള വിഷയങ്ങള്‍ പഠിക്കുക''

    മോഡേണ്‍ പഠിക്കാതെ എങ്ങനെയാണ് സര്‍ മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ ആയുര്‍വേദക്കാരന്‍ മനസിലാക്കുന്നത്??

    ReplyDelete
  13. പ്രിയ ജിഷ്ണൂ എന്താണു ഇനി പറയേണ്ടത്‌ എന്നറിയില്ല

    ആയുര്‍വേദം പഠിക്കേണ്ട കാലത്ത്‌ ആയുര്‍വേദം വേണ്ടപോലെ പഠിക്കതെ ആരെങ്കിലും പറഞ്ഞു കേട്ട ആവണക്കെണ്ണ പ്രയോഗം നടത്തുന്നവനാണ്‌ നിങ്ങളുടെ സങ്കല്‍പത്തിലെ ആയുര്‍വേദവൈദ്യന്‍ എങ്കില്‍ ഈ വാദം അംഗീകരിക്കാം

    എങ്കില്‍ അതിന്‌വെറുതെ അഞ്ചു കൊല്ലം ആയുര്‍വേദ കോളേജില്‍ മെനക്കെടണോ?

    ചുമ്മാതെ ഒരു പത്തു രൂപയുടെ ഒറ്റമൂലി പുസ്തകം വായിച്ചാല്‍ പോരെ?

    ReplyDelete
  14. അങ്ങിനെ അല്ലല്ലോ പണിക്കർ സാറെ ജിഷ്ണൂ പറഞ്ഞത്. സാർ ഈ പറഞ്ഞ രീതിയിൽ വൈറൽ ജോണ്ടിസ് ഡയഗ്നോസ് ചെയ്യണമെങ്കിൽ മോഡേൺ സയൻസിന്റെ സപ്പോർട്ട് വേണ്ടെ എന്നാണ് പുള്ളി ചോദിച്ചതെന്നാണ് ഞാൻ മനസ്സിലാക്കിയത്.

    ReplyDelete
  15. അനില്‍ ജി,

    ആയുര്‍വേദം പഠിക്കുമ്പോള്‍ ആയുര്‍വേദം പഠിക്കുക. അതു പഠിച്ചു കഴിഞ്ഞ്‌ അവര്‍ ലോകത്ത്‌ ഏതു കുന്ത്രാണ്ടം പഠിച്ചാലും ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.

    ആയുര്‍വേദം പഠിക്കുവാന്‍ നിശ്ചയിച്ച സമയത്ത്‌ മറ്റുള്ളവ പഠിക്കണം എന്നു പറയുന്നതിനെ ആണ്‌ ഞാന്‍ എതിര്‍ക്കുന്നത്‌.

    ഇത്‌ എത്ര പറഞ്ഞാലും തലയില്‍ കയറില്ല എന്നുണ്ടോ?

    നാലര കൊല്ലം കൊണ്ട്‌ പഠിക്കാവുന്നത്ര ആയുര്‍വേദമാണുപഠിക്കാന്‍ നോക്കെണ്ടത്‌.
    അതിന്റെ ഉള്ളില്‍ പഠിച്ചു തീര്‍ന്നിട്ട്‌ ബാക്കി പഠിക്കാന്‍ സമയം ഉണ്ടെങ്കില്‍ ആയുര്‍വേദപഠനകാലത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ പറയൂ.

    വെറുതെ എന്തിനാ വര്‍ഷങ്ങള്‍ മെനകെടുത്തുന്നത്‌?
    അല്ലെങ്കില്‍ PG യ്ക്കുള്ള ഭാഗങ്ങള്‍ പഠിപ്പിക്കൂ.

    ReplyDelete
  16. അനില്‍ ജി,

    ആദ്യം ആയുര്‍വേദരീതിയില്‍ ചികില്‍സിക്കുവാന്‍ മിടുക്കനാകുക അതു കഴിഞ്ഞ്‌ അത്‌ വൈറല്‍ ആണൊ എന്നന്വേഷിക്കുക അതല്ലെ അതിന്റെ ഒരു ശരി?

    ReplyDelete
  17. നല്ല ഒരു വിഷയം എത്ര ലളിതമായി അവതരിപ്പിച്ചു. ആയുർവേദ ചികിൽസകൊണ്ട് ഗംഭീരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.

    ഒ:ടോ: പണിക്കർ സാർ പുതിയ പോസ്റ്റ്സ് അറിയിക്കണേ.

    ReplyDelete
  18. വസന്തലതിക

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ഉഷശ്രീ
    ആ ആളുടെ ചരിത്രം അടൂത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാമല്ലൊ അല്ലെ? നന്ദി

    ReplyDelete
  19. ആയുർവ്വേദത്തെക്കുറിച്ച് അറിഞ്ഞ ചില കാര്യങ്ങൾ ഇവിടെ പങ്കുവെക്കാം എന്നു കരുതുന്നു.

    എല്ലാം കാപ്സ്യൂളിൽ ലഭിക്കണം എന്നു കരുതുന്ന സ്വാർത്ഥമോഹികളായ ഉപഭോക്താക്കളും, ‘വൈദ്യം‘ വിൽക്കാൻ വേണ്ടിമാത്രം (വൈദ്യം വിറ്റാൽ കുലം അറും എന്നു പൌരാണിക ശാ‍സ്ത്രം) ആയുർവ്വേദം പഠിക്കുന്ന കച്ചവടക്കാരും ചേർന്നാണ് ആയുർവ്വേദത്തിന് ഇന്ന് കാണുന്ന വ്യാവസായിക മുഖം ഉണ്ടായത് എന്നാണ് എന്റെ അഭിപ്രായം.
    രോഗം മനസ്സിലാക്കിയതിനുശേഷം ആ രോഗിയുടെ അസുഖത്തിനുവേണ്ട മരുന്ന് ഉണ്ടാക്കി ചികിത്സിക്കണം എന്നാണ് ആയുർവ്വേദം നിർദ്ദേശിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന മരുന്നുകൾ ആയുർവ്വേദശാസ്ത്രത്തിന് വിരുദ്ധമാണെന്നു പറയാം. അതെല്ലാം വാങ്ങി ഉപയോഗിക്കുവാൻ അറിവുള്ള വൈദ്യന്മാർ പറയുമെന്ന് തോന്നുന്നില്ല.

    പ്രപഞ്ചത്തിലെ ജീവനുള്ള വസ്തുക്കളിലെല്ലാം ബ്രഹ്മം സ്ഥിതി ചെയ്യുന്നു. എന്നുവച്ചാൽ എല്ലാ ജീവികളിലും ഒരേ ചൈതന്യം നിലനിൽക്കുന്നു. ബ്രഹ്മജ്ഞാനിയായ ഒരാൾക്ക് തന്നിലുള്ള ചൈതന്യത്തിന്റെ സഹായത്താൽ യന്ത്രസഹായം ഇല്ലാതെത്തന്നെ ഒരാളുടെ പ്രശനം മനസ്സിലാക്കി ചികിത്സ നിശ്ചയിക്കാൻ കഴിയും. അതിന് പരിശീലനം വേണം എന്നു മാത്രം.

    ആയുർവ്വേദം ബ്രഹ്മത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അദ്ദ്വൈതസിദ്ധാന്തമനുസരിച്ച് വളർന്നു വന്നിട്ടുള്ള ഒരു ശാസ്ത്രശാഖയാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ തത്വചിന്തയില്ല. അതുകൊണ്ട് വ്യത്യസ്തങ്ങളായ തത്വചിന്തയിൽ വികസിച്ചിട്ടുള്ള ശാസ്ത്രങ്ങൾ തമ്മിൽ ഒരിക്കലും കൂട്ടിച്ചേർക്കാൻ സാധിക്കില്ല. പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ആത്മാവിനെക്കുറിച്ചും (ചൈതന്യത്തെക്കുറിച്ച്) ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഋഷിമാർ പറഞ്ഞത് എന്തായിരുന്നു എന്ന് ചിലപ്പോൾ മനസ്സിലാക്കാൻ സാധിച്ചേക്കാം.

    ReplyDelete
  20. പാർത്ഥൻ മാഷെ,
    ബ്രഹ്മവും ആയൂർവേദവും തമ്മിൽ കൂട്ടിക്കുഴക്കണ്ട. ആയിരക്കണക്കിനു വരുന്ന മരുന്നുകളുടെ ശേഷികൊണ്ടാണ് ആയൂർവേദ ചികിത്സയിൽ രോഗം മാറുന്നത്. അതിനു ഓരോ മരുന്നിന്റെയുമ് ഘടകവും പ്രവർത്തനവും അറിഞ്ഞാൽ തന്നെ ധാരാളം.

    ReplyDelete
  21. പാര്‍ത്ഥന്‍ ജി, പറഞ്ഞ വാചകങ്ങള്‍ എല്ലാം കൂടി അങ്ങോട്ടു പൊരുത്തപ്പെടുന്നില്ലയോ എന്നൊരു സംശയം

    രോഗം മനസിലാക്കി അതിനുള്ള മരുന്നു തല്‍ക്കാലം നിര്‍മ്മിച്ചു നല്‍കുന്നത്‌ ആയുര്‍വേദരീതി

    വളരെ ശരി സമ്മതിച്ചുതന്നിരിക്കുന്നു.
    വൈദ്യം വിറ്റാല്‍ കുലം അറും എന്ന പഴയകാലവിശ്വാസം അതും ശരി.

    പക്ഷെ അതിനിടെയില്‍ ബ്രഹ്മജ്ഞാനം എവിടെ നിന്നു വന്നു.

    ബ്രഹ്മജ്ഞാനം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ രണ്ടില്ലല്ലൊ ഒന്നല്ലെ ഉള്ളു ആര്‍ ആരെ ചികില്‍സിക്കും?

    അതുകൊണ്ട്‌ വര്‍ത്തമാനമായ പ്രപഞ്ചത്തിലെ സത്തയെ വിശദീകരിക്കുന്ന പഞ്ചഭൂതസിദ്ധാന്തം അടിസ്ഥാനം ആക്കി ഉള്ള ചികില്‍സ ആണ്‌ ആയുര്‍വേദം

    ReplyDelete
  22. പണിക്കർജി,

    ബ്രഹ്മജ്ഞാനം കൊണ്ട് ആത്മാവ് ഒന്നാണെന്ന അറിവ് ലഭിക്കുന്നു. ഓരോ ജീവികളുടെയും ചേതനയെ തിരിച്ചറിയാൻ കഴിയുന്നു. പഞ്ചഭൂതാത്മകമായ ശരീരം വേറെ വേറെയല്ലെ. ഇനിയും കൺ‌ഫ്യൂഷനാണെങ്കിൽ എന്നെ തിരുത്തുക.

    ബ്രഹ്മജ്ഞാനിയല്ലെങ്കിലും ഒരാളെ ചികിത്സിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നറിയാം. നാഡി പിടിച്ച് രോഗം മനസ്സിലാക്കുന്ന വിദ്യയുണ്ടെന്നു പറഞ്ഞപ്പോൾ, അങ്ങിനെ ഒരു സംഭവം ഇല്ല എന്ന് തർക്കമുണ്ടായി. അതുകൊണ്ട് ഒരു പടി നീക്കിയെറിഞ്ഞതാണ്.

    ReplyDelete
  23. അനിൽജി,

    ആയുർവ്വേദ മരുന്നുകളെക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്ത പലരും (ഉഡായിപ്പ് എന്ന് ആധുനികം) ചികിത്സിക്കാറുണ്ട്. അതിന് നിമിത്തശാസ്ത്രമെന്നോ, ഉപാസനയെന്നോ പേരിട്ട് വിളിക്കും. പക്ഷെ ഗുണം ഉണ്ടാകാറുണ്ട്.

    ഞങ്ങളുടെ നാട്ടിൽ ആന്ധ്രയിൽ നിന്നും വരുന്ന ആദിവാസികൾ ഒരുപച്ചില അരച്ച് കെട്ടുന്ന ചികിത്സയുണ്ട്. എല്ല് ഒടിഞ്ഞാലും, ഞരമ്പ് ചുരുണ്ടാലും ഒരേ മരുന്നാണ്. ഗുണം ഉള്ളതുകൊണ്ട് ഇപ്പോഴും ആളുകൾ പോകുന്നു. കാശ് ചിലവും ഇല്ല. സൌജന്യം ആണ്.

    ഇപ്പറഞ്ഞവർ ആയുർവ്വേദം 5 കൊല്ലം പഠിച്ച സർട്ടിപ്പിക്കറ്റുമായിട്ടല്ല ചികിത്സിക്കുന്നത്.

    ReplyDelete
  24. പാര്‍ത്ഥന്‍ ജി, അനിലിനു കൊടുത്ത മറുപടിയെ കുറിച്ച്‌

    ഈ വിഷയം ഇങ്ങനെ ഒരു ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്നത്‌ ചിലപ്പോള്‍ വെറും കുതര്‍ക്കങ്ങളിലേക്കു നയിക്കാന്‍ സാദ്ധ്യത ഉണ്ട്‌.

    ചര്‍ച്ച ചെയ്യരുതെന്നല്ല.

    നിങ്ങള്‍ ആരെങ്കിലും തിരുവനന്തപുരം കോര്‍ബ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ശ്രദ്ധിച്ചിരിക്കും. അതിലെ യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും ദുര്‍ഗില്‍ ഇറങ്ങും. അവിടെ ഒരു മുസല്‍മാന്‍ ഉണ്ട്‌ അദ്ദേഹം പമേഹത്തിനു ഒരു മരുന്നു കൊടൂക്കുന്നുണ്ട്‌ അതു കഴിക്കാനാണ്‌.

    സൗജന്യമാണ്‌ ചികില്‍സ . എന്തെങ്കിലും ദക്ഷിണ കൊടൂത്താല്‍ വാങ്ങും.

    ഇതു കേട്ട അന്നു മുതല്‍ പലരോടും ആ ഊഡായിപ്പിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. ആളുകള്‍ ഒന്നും അങ്ങനെ വിഡ്ഢികള്‍ ആകരുതെന്നും പഠിപ്പിച്ചു കൊണ്ടിരുന്നു.

    പക്ഷെ കുറച്ചു നാള്‍ മുന്‍പു മുതല്‍ക്കു ഞാന്‍ പതിവു നിര്‍ത്തി.

    ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരാളോട്‌ അതിനെ കുറിച്ചു സംസാരിച്ചതിനു ശേഷം.

    അയാളുടെ പെങ്ങള്‍ പ്രമേഹരോഗിണിയായിരുന്നു.

    ധാരാളം ചികില്‍സകള്‍ ചെയ്തു ഒരു തരത്തിലും കണ്ട്രോള്‍ ആകാതിരുന്നപ്പോള്‍ ഇയാളുടെ അടുത്തു പോയി. ഒരു നേരം മരുന്നു കഴിച്ചു.

    ഇപ്പോള്‍ കുറെ കൊല്ലങ്ങള്‍ ആയി അവര്‍ പത്ഥ്യത്തിലാണെങ്കിലും സാധാരണ ആഹാരം കഴിച്ചു സുഖമായിരിക്കുന്നു.

    എന്നാല്‍ ഈ വിവരം മറ്റൊരു പ്രമേഹരോഗിയോടു പറഞ്ഞു ഇതുപോലെ കണ്ട്രോള്‍ ആകാന്‍ ബുദ്ധിമുട്ടുള്ള ഒരാളോട്‌ അയാള്‍ പക്ഷെ ഈ മര്‍ന്നു കഴിച്ചതായിരുന്നു പോലും ഒരു വ്യത്യാസവും ഇല്ല അത്രെ.


    ഇങ്ങനെ ഒക്കെ ആണെങ്കില്‍ അതിനെ വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടായിത്തീരുന്നു പിന്നെ ഒന്നു പറയാം യോഗം ഉള്ളവരുടെ രോഗം മാറും അങ്ങനെ മാറണം എങ്കില്‍ ഇതുപോലെ വല്ലതും സംഭവിക്കണം. യോഗമില്ലാത്തവന്റെ കാര്യം പോക്ക്‌

    അപ്പോള്‍ വിധിയില്‍ വിശ്വസിക്കേണ്ടി വരും

    ReplyDelete
  25. പണിക്കർജി,

    തർക്കം വരുമ്പോൾ പ്രയോഗിക്കാനുള്ളതല്ലെ കുതർക്കം. കുതർക്കത്തിനെ നമുക്ക് അവഗണിക്കാം. ചിലപ്പോൾ എനിക്കും തർക്കുത്തരം തന്നെ കമന്റേണ്ടി വന്നേക്കാം. അതിനെയെല്ലാം ഒഴിവാക്കി ചില കാര്യങ്ങൾ പങ്കുവെക്കാം.

    30 കൊല്ലം മുമ്പുണ്ടായ ഒരു അനുഭവം പറയാം.
    എന്റെ അച്ഛന്റെ അമ്മാവന്റെ മകൾക്ക് സ്ഥിരമായ തലവേദന. 6 മാസത്തിൽ കൂടുതൽ ആധുനിക ചികിത്സ നടത്തി. അങ്ങനെയിരിക്കുമ്പോൾ അമ്മാവന്റെ ഒരു ചങ്ങാതി വൈദ്യർ വീട്ടിൽ വന്നു. അദ്ദേഹത്തിന് നാഡി പിടിച്ചു നോക്കി രോഗം മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നു. ബ്രഹ്മജ്ഞാനിയൊന്നുമല്ലായിരുന്നു അദ്ദേഹം. അത്യാവശ്യം ദുശ്ശീലങ്ങളൊക്കെയുള്ള അധമ ബ്രാഹ്മണൻ (പൂണൂലിട്ട നമ്പൂതിരി) ആയിരുന്നു. അമ്മാവന്റെ മകളെ പരിശോധിച്ചു. തലയിൽ കാര്യമായ എന്തോ പ്രശ്നം ഉണ്ട്. ഉടൻ തന്നെ ശ്രീചിത്രയിൽ പോകാൻ അദ്ദേഹം ഉപദേശിച്ചു. ഓപ്പറേഷൻ മാത്രമെ പ്രതിവിധിയുള്ളൂ എന്നും പറഞ്ഞു. (കാൻസറാണെന്നോ ട്യൂമറാണെന്നോ ഉള്ള ആധുനിക ഭാഷ ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല.) എന്തായാലും ഉടൻ തന്നെ ശ്രീചിത്രയിൽ പോയതുകൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു. (ആ വൈദ്യർ കുറെ മുമ്പ് തന്നെ മരിച്ചു. ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.)

    ഈ വിഷയം ഒരു വർഷം മുമ്പ് ആയുർവ്വേദ ഡോക്ടറായ മുസ്ലീമായ ഒരു ബ്ലോഗറോട് ഞാൻ നേരിട്ട് സംസാരിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ രോഗം മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാൻ. പക്ഷെ അതിനെ വെറും ഉഢായിപ്പായിട്ടാണ് അദ്ദേഹം കണ്ടത്.
    രോഗം കണ്ടെത്താൻ തള്ളവിരലിന്റെ അറ്റത്തുള്ള ജീവന്റെ സാക്ഷിയായ നാഡിയിൽ സ്പർശിച്ചാൽ മതി എന്ന് ശുശ്രുതൻ എഴുതിവെച്ചിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഭാഗം ആരെങ്കിലും ഒന്ന് പകർത്തുമോ? എനിക്ക് കേട്ടുപരിചയം മാത്രമെ ഉള്ളൂ. തെളിവൊന്നും കയ്യിലില്ല.

    ReplyDelete
  26. ഇപ്പോഴാണ് ഭായ് നമ്മുടെ നാടിന്റെ ഹെറിറ്റേജ് ഇവിടെ വന്നത് ..
    പോസ്റ്റും നല്ലത്,ഒപ്പം നല്ല അഭിപ്രായ ചർച്ചയും..!

    ReplyDelete
  27. പാര്‍ത്ഥന്‍ ജി,

    ഇപ്പറഞ്ഞതു പോലെ നാഡി പരിശോധിക്കാന്‍ പഴയകാലത്ത്‌ ഗുരുകുലസമ്പ്രദായത്തില്‍ പഠിച്ചിരുന്നവര്‍ക്ക്‌ അറിയാമായിരുന്നിരിക്കും.

    അല്ലാതെ ഇന്നത്തെ രീതിയില്‍ ഡിഗ്രി അഥവാ ഡിപ്ലോമ എടുത്തവര്‍ക്ക്‌ അറിയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം.

    ഇപ്പോള്‍ മോഡേണ്‍ അല്ലെ പഠിപ്പിക്കുന്നത്‌
    നാഡി എന്നതു പള്‍സ്‌, അതിനു ആധുനികര്‍ പറയുന്നതെ പഠിപ്പിക്കുന്നുള്ളൂ.

    അതിനു ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

    കാരണം പഠിപ്പിക്കണം എങ്കില്‍ പഠിപ്പിക്കുന്ന അധ്യാപകനു അതറിയണ്ടെ?

    ReplyDelete
  28. എന്‍റ അറിവില്‍ ചരകനും സുശ്രുതനും നാഡി പരീക്ഷയെപ്പറ്റി മിണ്ടുന്നില്ല. എന്നാല്‍ അവരേക്കാള്‍ അധുനികര്‍ എന്നു കരുതപ്പെടുന്ന യോഗരത്നാകരനും ശാര്‍്ങ്ഗധരനും ആണ് നാഡി പരീക്ഷ ആയുര്‍വേദ ഗ്രന്ധങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. യോഗരത്നാകരന്‍ നാഡീ പരീക്ഷ അഷടസ്ഥാന പരീക്ഷകളില്‍ ഒന്നായാണ് പറയുന്നത്. നാഡി മാത്രം നോക്കി രോഗം കണ്ടെത്താമെന്ന് പറയുന്നില്ല. ശാര്‍ങ്ഗധരന്‍ രോഗിയുടെ ശരീരത്തിലെ ദോഷചിന്തനത്തിന് വേണ്ടിയാണ് നാഡി പരീക്ഷ പറയുന്നത്. എത് രോഗവും നാഡി പരീക്ഷയിലൂടെ കണ്ടെത്ത്മെന്നൊ എതെന്കിലുമൊരു രോഗം സ്പെസിഫിക്കായി നാഡി നോക്കി കണ്ടുപിടിക്കാമെന്നൊ ആയുര്‍വേദത്തില്‍ എവിടെയും പറയുന്നതായി അറിയില്ല. പനിയുള്ളവന്‍റെ നാഡി വേഗത്തില്‍ മിടിക്കുമെന്നും മരിക്കാന്‍ പോകുന്നവന്‍റെ നാഡി അതിക്ഷീണവും അതിശീതവും ആയിരിക്കും എന്നൊക്കെ ശാര്‍ങ്ഗധരന്‍ പറയുന്നു. തലയില്‍ ട്യൂമര്‍ കണ്ടുപിടിക്കാന്‍ നാഡി നോക്കിയാല്‍ നടക്കുമൊ എന്നെനിക്കറിയില്ല. അങ്ങനെയൊക്കെ പറയുന്ന വൈദ്യന്മാരെ പറ്റി കേട്ടിട്ടുണ്ട്. ബാംഗ്ളൂരില്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമക്കാര്‍ നാഡി വിജ്ഞാന കോഴ്സ് നടത്തുന്നുണ്ടത്രേ...... :)

    ReplyDelete
  29. മുകളില്‍ കൊടൂത്ത ലിങ്കില്‍ നോക്കുക.

    ചില കാര്യങ്ങള്‍ പഠിച്ചെടുക്കണം എങ്കില്‍ അതിനനുസരിച്ച ആചാരാനുഷ്ഠാനം കൂടി വേണമായിരിക്കും.

    അതൊന്നും ഇല്ലാതെ മണിക്കൂര്‍ കണക്കിനു മാറിമാറി വരുന്ന അദ്ധ്യാപകര്‍ പോര്‍ഷന്‍ തീര്‍ത്തു പഠിപ്പിക്കുമ്പോള്‍ ഇത്തരം ഒരു ശാസ്ത്രം ഫലശൂന്യം ആകുന്നു

    ReplyDelete
  30. ആയുർവ്വേദം മാത്രമല്ല മറ്റു ശാസ്ത്രങ്ങൾ പഠിക്കുന്നതിനുമുമ്പും തർക്കശാസ്ത്രം പഠിക്കണം എന്നു പറയുന്നുണ്ട്. തർക്കശാസ്ത്രമാണ് അനുമാനത്തിന്റെ കലാവിദ്യ പഠിപ്പിക്കുന്നത് എന്ന് പറയപ്പെടുന്നു.

    ഇതു കൂടാതെ ഉപവേദങ്ങളിൽ ഉപരിപഠനം നടത്തുന്നയാൾ, അതിനുമുമ്പ് വേദങ്ങളും വേദാംഗങ്ങളും വേദോപാംഗങ്ങളും മറ്റു ദർശനങ്ങളും പഠിക്കണം എന്നാണ് പൌരാണിക ഗുരുകുലവിദ്യഭ്യാസ സമ്പ്രദായം നിർഷ്കർഷിക്കുന്നത്. അതിന്റെ രീതി ഇപ്രകാരമാണ്.

    1. ശിക്ഷാശാസ്ത്രം
    2. വ്യാകരണശാസ്ത്രം
    3. നിഘണ്ടു - നിരുക്തം
    4. ഛന്ദഃ ശാസ്ത്രം
    5. സ്മൃതി-ഇതിഹാസ-കാവ്യാദി
    6. ദർശനങ്ങൾ
    7. ഉപനിഷത്തുക്കൾ
    8. കല്പശാസ്ത്രം, ജ്യോതിഷം
    9. വേദപഠനം
    ഇത്രയും പഠിച്ചതിനുശേഷം വേണമത്രെ ആയുർവ്വേദത്തിൽ ഉപരിപഠനം നടത്താൻ. പഠനവും ഉപരിപഠനവും അന്നും ഉണ്ടായിരുന്നു.

    ഇതിനൊന്നും കാ‍ത്തുനിൽക്കാൻ കഴിവില്ലാത്തവർ ഇതൊന്നും ഇല്ലാതെ തന്നെ പണ്ഡിതന്മാരാകാം എന്നു ശഠിക്കും. സഹസ്രാബ്ദങ്ങളിലൂടെ നേടിയ വിദ്യാലോപവും അടിമത്തവും അജ്ഞതയും കൂടിച്ചേർന്ന്, പഠിക്കുവാനും പുരുഷാർത്ഥം ചെയ്യുവാനും ശേഷിയില്ലാത്തവന്റെ വിലാപം ഇങ്ങനെയായിരിക്കും. “എല്ലാം ഉഢായിപ്പുകൾ”

    ReplyDelete
  31. പാര്‍ത്ഥന്‍ ജി എഴുതിയതില്‍ ഒരു ടിപ്പണി

    വേദം അറിവ്‌ ആണ്‌.

    അതിന്റെ അഭ്യാസം ഷഡംഗയുക്തം ആയിരിക്കണം.

    ഷഡംഗങ്ങള്‍ ആറ്‌ അംഗങ്ങള്‍
    അവ ശിക്ഷ കല്‍പം വ്യാകരണം നിരുകതം ജ്യോതിഷം ഛന്ദസ്‌.
    ഉപാംഗങ്ങള്‍ ഇതിഹാസപുരാണാദി--ആദികള്‍
    ഉപനിഷത്‌ വേദാന്തം. പഠിത്തം അതില്‍ അവസാനിക്കണം.

    ഇപ്രകാരം ക്രമത്തില്‍ ശിഷ്യനെ ഉപനിഷത്തു വരെ മന്ത്രവ്യാഖ്യാനം വരെ ചെയ്തു പഠിപ്പിക്കുവാന്‍ സമര്‍ത്ഥന്‍ "ഗുരു" അഥവാ "ആചാര്യന്‍"

    അല്ലാതെ ഉമേഷ്‌ പറഞ്ഞതു പോലെ താടിയും മുടിയും നീട്ടി ഉമേഷിനെ ഉപദേശിക്കുന്ന സാധനം അല്ല.

    "
    ഉമേഷ്::Umesh said...
    (തിമിര എന്നു അന്ധസ്യ എന്നും ഉള്ളത്‌ ചേര്‍ത്തെഴുതുമ്പോള്‍ തെറ്റായി വരമൊഴ്‌ കാണിക്കുന്നു)

    തിമിരാന്ധസ്യ എന്നെഴുതാന്‍ thimiraandhasya എന്നു വരമൊഴിയില്‍ എഴുതിയാല്‍ മതി മാഷേ. മാഷ് വരമൊഴിയുടെ ഹെല്‍പ്പ് ഫയല്‍ വായിച്ചു ചെയ്യാന്‍ നോക്കുന്നതു കൊണ്ടാണു് ഇങ്ങനെ പറ്റിയതു്. അതിലേതു വിദ്യയല്ല. സിബു എന്ന ഗുരു ഒരിക്കല്‍ എന്നെ വിളിച്ചു് അരികില്‍ അല്പം താഴെയായി ഇരുത്തി മറ്റാരും കേള്‍ക്കാതെ ഉപദേശിച്ചു തന്നതാണു് മുകളില്‍ കൊടുത്ത വിദ്യ :)
    "

    ReplyDelete
  32. "സഹസ്രാബ്ദങ്ങളിലൂടെ നേടിയ വിദ്യാലോപവും അടിമത്തവും അജ്ഞതയും കൂടിച്ചേർന്ന്, പഠിക്കുവാനും പുരുഷാർത്ഥം ചെയ്യുവാനും ശേഷിയില്ലാത്തവന്റെ വിലാപം ഇങ്ങനെയായിരിക്കും. “എല്ലാം ഉഢായിപ്പുകൾ”"

    തമിഴന്‍ "മയിര്‌" എന്നു പറയുന്നതു കേട്ടിട്ട്‌ "എന്നെ തെറിവിളിച്ചേ" എന്നു പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമോ അതു പോലെ അല്ലെ
    അവര്‍ണ്ണനും സവര്‍ണ്ണനും :)

    ReplyDelete

  33. ഇവിടെ
    കണ്ട ഒരു വരി ആണ്‌ അവിടെ കമന്റാന്‍ നോക്കിയിട്ട്‌ ഇപ്പോള്‍ സാധിക്കുന്നില്ല എന്താണൊ എന്നാല്‍ ഇവിടെ കിടക്കട്ടെ

    "“ശുദ്ധമായ ആയുര്‍വേദം” ആത്യന്തികമായി ആയുര്‍വേദത്തെ തളര്‍ത്തും എന്നേ കരുതാന്‍ ന്യായമുള്ളൂ..."


    ഇതിന്‌ എന്താണു മറുപടി എഴുതേണ്ടത്‌ എന്നറിയില്ല.

    എന്നാല്‍ നമുക്കു അതില്‍ കുറച്ചു മായം കലര്‍ത്താം എന്താ


    ആയുര്‍വേദം ആണൊ വിഷയം?

    എങ്കില്‍ വളരെ സൗമ്യമായി ചോദിച്ചോട്ടെ "നാണമില്ലെ?"

    ReplyDelete